രാവിലെ ബ്രേക്ക് ഫാസ്റ്റിന് സാധാരണ വ്യത്യസ്തമായി നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ. വളരെ സിമ്പിൾ ആയിട്ട് തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഗോതമ്പുപൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയി അതുപോലെ തന്നെ നല്ല ടേസ്റ്റ് ആയി ഉണ്ടാക്കാവുന്ന പുട്ട് റെസിപ്പി ആണ് ഇവിടെ പറയുന്നത്.
ഇനി പ്രത്യേകത എന്ന് പറയുന്നത് ഇതിന്റെ കൂടെ കഴിക്കാൻ പ്രത്യേകിച്ച് വേറെ കറികൾ ആവശ്യമില്ല. ഇങ്ങനെ തന്നെ കഴിക്കാൻ നല്ല രുചിയാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ ഒന്നര കപ്പ് ഗോതമ്പ് പൊടി ആണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ നാളികേരം ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇത് നന്നായി മിക്സ് ആക്കിയ ശേഷം കുഴച്ചെടുക്കാവുന്നതാണ്. കുഴച്ചെടുക്കാൻ വേണ്ടി മിക്സിയുടെ ചെറിയ ജാർ എടുക്കുക. മിക്സിയിൽ ചെയ്യുമ്പോൾ നല്ലപോലെ കുഴച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് നനച്ചെടുക്കാൻ വേണ്ടി വെള്ളമല്ല ചേർക്കുന്നത് അതിനുപകരം പഴുത്ത കുറച്ചു മാങ്ങ കഷണങ്ങളാണ്.
ഇങ്ങനെ ചെയ്യുമ്പോൾ പുട്ടിന് നല്ല സോഫ്റ്റ് അതുപോലെതന്നെ മാങ്ങയുടെ ഒരു ഫ്ലേവർ ലഭിക്കുന്നതാണ്. നന്നായി പഴുത്ത മാങ്ങാ എടുക്കാൻ ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വ്യത്യസ്തമായ ഒരു പുട്ട് റെസിപ്പിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Recipes @ 3minutes