കരൾ ക്ലീൻ ആക്കാൻ ശ്രദ്ധിക്കേണ്ടത്… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!! ഇത് കഴിച്ചാൽ മതി…

ശരീരത്തിൽ പ്രധാനപ്പെട്ട അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം സുഖമായി നടന്നാൽ മാത്രമേ ശരീരത്തിലെ പല പ്രവർത്തനങ്ങളും കൃത്യമായ രീതിയിൽ നടക്കുകയുള്ളൂ. നമുക്കറിയാം ഇന്നത്തെ കാലത്ത് ഫാറ്റിലിവർ പ്രശ്നങ്ങൾ വളരെ വർധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിൽ കൊഴുപ്പ് അടിയുന്ന അസുഖം നിരവധിപേർ അനുഭവിക്കുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങൾ തിരിച്ചറിയുന്നത് എന്തെങ്കിലും സ്കാനിലൂടെയാണ്.

എന്തെങ്കിലും ശരീരത്തിലെ അസ്വസ്ഥതകൾ മൂലം ഡോക്ടറെ കാണുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ പ്രശ്നങ്ങൾ ആദ്യമായി അറിയുന്നത്. ഫാറ്റി ലിവർ രോഗം കാരണം കഷ്ടപ്പെടുന്നവരും എന്തെല്ലാം ഭക്ഷണം കഴിക്കാം എന്തെല്ലാം കഴിക്കാൻ പാടില്ല. എന്തെല്ലാമാണ് വീട്ടിൽ ഇരുന്ന് ചെയ്യാവുന്നത് എന്തെല്ലാം നിർദ്ദേശങ്ങൾ ആണ് ഉള്ളത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഫാറ്റിലിവറിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദ്യം. മദ്യപാനം ഉള്ളവരുടെ ഫാറ്റി ലിവർ എന്ന് കേറ്റഗറി തന്നെയുണ്ട്. ഒരു തരത്തിലുള്ള മദ്യപാനം ശീലവും ആവശ്യമില്ല. ഇത് കരളിനെ നശിപ്പിക്കും എന്ന് മാത്രമല്ല ഫാറ്റിലിവർ എന്നത് വലിയ അപകടങ്ങളുടെ ആദ്യ ലക്ഷണമാണ്. രണ്ടാമത് ഭക്ഷണത്തിൽ ചുവന്ന ഇറച്ചി ഒഴിവാക്കാൻ ശ്രദ്ധിക്കുക. പോത്ത് പോർക്ക് ബീഫ് എന്നിവ പരമാവധി ഒഴിവാക്കുക.

അതുപോലെതന്നെ ഇറച്ചി കഴിക്കുമ്പോൾ അവയവങ്ങളുടെ ഇറച്ചി അതായത് തലച്ചോറ് കരള് ഇവ കഴിക്കുന്നത് ഫാറ്റി ലിവർ വേഗത്തിൽ വരാൻ കാരണമാകുന്നു. അതുപോലെ തന്നെ ഹോട്ടൽ ഫുഡ് ഫാസ്റ്റ് ഫുഡ് കളർ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ അമിതമായ രീതിയിൽ മസാല അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് കുറയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *