എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ മുളക് ചമ്മന്തി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ അല്ലെങ്കിൽ ദോശയോടുകൂടെ കഴിക്കാൻ വളരെ രുചിയുള്ള ഒന്നാണ്. ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
അതിനായി ഇവിടെ 175 ഗ്രാം ചുവന്നുള്ളി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഉണക്കമുളക് ആണ്. ഇത് എരുവിന് അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ്. ഇവിടെ ഉണക്കമുളക് ഒരു 28 എണം എടുക്കുക. പിന്നീട് ചമ്മന്തിയിലേക്ക് പുളിക്ക് വാളൻ പുളി എടുക്കാം. ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള വാളൻപുളിയാണ് എടുക്കുന്നത്. പിന്നീട് കറിവേപ്പില വേണം പിന്നീട് ആവശ്യമുള്ളത് നാളികേരമാണ്. രണ്ട് ടേബിൾ സ്പൂൺ നാളികേരം എടുത്താൽ മതി.
പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ആവശ്യമാണത്. ആദ്യം തന്നെ എല്ലാം കൂടി വഴറ്റിയെടുക്കണം. ഒരു ചീനച്ചട്ടി ചൂടാക്കിയെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ആദ്യം തന്നെ ഇതിലേക്ക് ഉണക്കമുളക് ഇട്ടുകൊടുത്തു മൊരിയിച്ചു എടുക്കുക. പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കാം. പിന്നീട് ചുവന്നുള്ളി നന്നായിരി മൊരിയണം.
പിന്നീട് ഇതിലേക്ക് രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. മഞ്ഞൾപൊടി ചേർക്കുമ്പോൾ ഇതിന്റെ സ്മെല്ല് അറിയാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് വാളൻ പുളി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല പേസ്റ്റ് പോലെ ഇത് കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Mia kitchen