വെളുത്തുള്ളിയിലെ ഗുണങ്ങൾ അറിയേണ്ടത് തന്നെ..!! വെളുത്തുള്ളി ഈ രീതിയിൽ കഴിച്ചാൽ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ഘടകങ്ങൾ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ചില ഭക്ഷണപദാർത്ഥങ്ങളുടെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ഒന്നാണ് വെളുത്തുള്ളി. അധികമായി ഇല്ലെങ്കിലും ചെറിയ രീതിയിൽ എങ്കിലും നമ്മൾ ഭക്ഷണത്തിൽ ചേർക്കാറുണ്ട്. ഒരു സൂപ്പർ ഫുഡ് ആയ വെളുത്തുള്ളിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു നല്ല ആന്റി ഓസിഡന്റ് ആണ്. അതുപോലെതന്നെ ഏറ്റവും കൂടുതൽ വെളുത്തുള്ളി നമുക്ക് പ്രയോജനപ്പെടുന്നത് ഹൃദയസംബന്ധമായി ആണ്. ഇത് കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ബാക്ടീരിയകളെ നശിപ്പിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അഞ്ച് മേജർ ആയിട്ടുള്ള വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഹൃദയസംബന്ധമായി വെളുത്തുള്ളി എങ്ങനെ സഹായിക്കും എന്ന് നോക്കാം. നമ്മുടെ രക്തക്കുഴലുകളിൽ പ്ലാക്ക് പോലെ കൊഴുപ്പ് അടിയുന്ന അവസ്ഥ നീക്കം ചെയ്യാൻ വെളുത്തുള്ളി വളരെയേറെ ഗുണകരമാണ്. പണ്ടുകാലത്ത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വെളുത്തുള്ളി ധാരാളം ആയി ഉപയോഗിച്ചിരുന്നു. അതുപോലെതന്നെ ഈജിപ്തിൽ മമ്മിഫിക്കേഷൻ പ്രോസാസിന് വേണ്ടി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു.

അതുകൊണ്ടുതന്നെ അമിതമായ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്. ബ്ലഡ് പ്രഷർ നല്ലതുപോലെ ഗാർലിക് കുറയ്ക്കുന്നതായാണ് കണ്ടിട്ടുള്ളത്. ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഗാർലിക് സപ്പ്ളിമെന്റസ് നല്ലതുപോലെ സഹായിക്കുന്നുണ്ട്. ഇതിൽ പ്രത്യേകതരം മണം കാണാൻ കഴിയും. ഇത് സൽ‍ഫർ കണ്ടെന്റ്റ് കൂടുതലായി ഉള്ളതുകൊണ്ടാണ്. ഇത്തരത്തിലുള്ള പ്രത്യേകതരം മണം ഉണ്ടാവുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr