വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. സാധാരണ ഉഴുന്ന് ഉപയോഗിച്ച് സോഫ്റ്റ് സ്നാക്സ് ആണ് തയ്യാറാക്കുന്നത്. ഇന്ന് ഇവിടെ നല്ല ക്രിസ്പി ആയ സ്നാക്സ് ആണ്ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രുചിയുടെ കൂടെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇതുവരെ നിങ്ങൾ ട്രൈ ചെയ്തു കാണില്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇതിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് നാലു മണിക്കൂർ സമയം കുതിർത്തതിനു ശേഷം എടുക്കുക. ഇത് നല്ലപോലെ കഴുകി ഊറ്റി എടുക്കുക. ഇതിലെ വെള്ളം പോയ ശേഷം നമുക്ക് ഇത് മിക്സിയുടെ ജാറിലിട്ട് ചതച്ച് എടുക്കാനാണ് ചെയ്യാൻ കഴിയുക. കഴുകി ഊറ്റി യെടുത്ത ഉഴുന്ന് മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല ഇതിലേക്ക് ഒരു കോഴിമുട്ട ചേർത്ത് അതിന്റെ നനവിലാണ് ഇത് ചതിച്ചു എടുക്കുന്നത്.
ഒരു കോഴിമുട്ട പൊട്ടിച്ച് ചേർത്ത് ഇത് നല്ലപോലെ ചതച്ചെടുക്കുക. പിന്നീട് ഇതു മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. എരിവിന് ആവശ്യത്തിന് പച്ചമുളക് ചേർത്തു കൊടുക്കുക. രണ്ടു തണ്ട് കറിവേപ്പില പൊടിയായി അരിഞ്ഞു ചേർക്കുക. കുറച്ചു മല്ലിയില ചേർത്ത് കൊടുക്കുക. പിന്നീട് മീഡിയം സൈസിൽ സവാള പൊടിയായി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഒരു ടേബിൾ സ്പൂൺ ഇഞ്ചി പൊടിയായി ചേർത്ത് കൊടുക്കുക.
ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ വറ്റൽമുളക് ചതച്ചെടുത്ത് ചേർത്തു കൊടുക്കുക. കാൽ കപ്പ് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇത് ഓരോ ഉരുളയാക്കി എടുത്ത ശേഷം. പരത്തി എണ്ണയിലേക്ക് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഉഴുന്നുകൊണ്ട് വളരെ വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒന്നുകൂടിയാണ്. നല്ല ക്രിസ്പിയായ സ്നാക്സ് കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.