മുട്ടക്കറി ഇങ്ങനെയായാൽ എത്ര വേണേലും കഴിച്ചു കൊണ്ടിരിക്കും. ഇതാരും കാണാതിരിക്കരുതേ…| Easy Egg Curry

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പദാർത്ഥമാണ് മുട്ട. മുട്ട കറി വെച്ചാലും പൊരിച്ചാലും എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. അത്തരത്തിൽ ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന മുട്ടക്കറിയാണ് ഇതിൽ കാണുന്നത്. ചോറിനൊപ്പം ഇടിയപ്പത്തിന് ഒപ്പവും ചപ്പാത്തിക്കൊപ്പവും എല്ലാം കഴിക്കാൻ സാധിക്കുന്ന സൂപ്പർ ടേസ്റ്റി ആയിട്ടുള്ള ഒരു മുട്ടക്കറി ആണ് ഇതിൽ കാണുന്നത്. കടകളിൽനിന്ന് വാങ്ങിക്കുന്ന അതേ രുചിയിലാണ് ഈഒരു മുട്ടക്കറിക്ക് ഉള്ളത്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് 5 8 മുട്ട പുഴുങ്ങി മാറ്റിവയ്ക്കുകയാണ്. പിന്നീട് ഒരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ എടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു തക്കോലം ഏലക്ക പെരുംജീരകം ബേ ലീഫ് എന്നിവ ഇട്ട് നല്ലവണ്ണം വഴറ്റി കൊടുക്കേണ്ടതാണ്. ഇവയെല്ലാം ഒന്നും മൂത്തു വരുമ്പോൾ അതിലേക്ക് രണ്ടുമൂന്നു സബോള കൊത്തിയരിഞ്ഞത് ചേർത്ത് കൊടുക്കേണ്ടതാണ്.

അതോടൊപ്പം തന്നെ അല്പം വേപ്പിലയും അല്പം ഉപ്പും കൂടി ചേർത്ത് നല്ലവണ്ണം ഇളക്കി മൂപ്പിക്കേണ്ടതാണ്. ഇത് മൂത്ത് വരുന്നതോടുകൂടി ഇഞ്ചി വെളുത്തുള്ളി അരച്ചത് കൂടി ചേർക്കേണ്ടതാണ്. ഇത് അരച്ച് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് മസാലകൾ ഇടാവുന്നതാണ്. മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി മസാലപ്പൊടി എന്നിവയാണ്.

ഈ സമയത്ത് ചേർത്തു കൊടുക്കേണ്ടത്. മുളകുപൊടി എടുക്കുമ്പോൾ കാശ്മീരി മുളകുപൊടി തന്നെ ഇടേണ്ടതാണ്. എന്നാൽ മാത്രമേ കറിക്ക് നല്ല ചുവന്ന നിറം കിട്ടുകയുള്ളൂ. പിന്നീട് ഇത് മൂത്തു വരുമ്പോൾ ഇതിലേക്ക് രണ്ട് തക്കാളി മിക്സിയിൽ നല്ലവണ്ണം അരച്ചെടുത്ത് ഒഴിച്ചുകൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.