യീസ്റ്റ് ചേർക്കാതെ അപ്പമോ? ഇതൊരു കാരണവശാലും അറിയാതെ പോകരുതേ.

കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് അപ്പം. പാലപ്പം മിക്കപ്പോഴും പ്രഭാത ഭക്ഷണം ആയിട്ടാണ് നാമോരോരുത്തരും കഴിക്കാറുള്ളത്. അത്തരത്തിൽ നമ്മുടെ കേരളത്തിന്റെ ഒരു തനത് വിഭവം തന്നെയാണ് ഇത്. തലേദിവസം കലക്കി വെച്ച പിറ്റേദിവസം അത് വീർത്തു പൊന്തിയിട്ടാണ് നാം ഇത് ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ പാലപ്പം മിക്സ് നല്ലവണ്ണം വീർത്തു പൊന്തി വരുന്നതിനു വേണ്ടി നാം ഓരോരുത്തരുo യീസ്റ്റ് ആണ് ചേർക്കാറുള്ളത്.

ചിലർ യീസ്റ്റിന് പകരം ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും എല്ലാം ചേർക്കാറുണ്ട്. എന്നാൽ യീസ്റ്റ് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ എന്നിവ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. അത്തരത്തിൽ യീസ്റ്റും സോഡാപ്പൊടിയും ഒന്നും ചേർക്കാതെയുള്ള ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള പാലപ്പം ഉണ്ടാക്കുന്നതിനുള്ള നല്ലൊരു റെസിപ്പി ആണ് ഇതിൽ കാണുന്നത്.

പാലപ്പം ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം നാം എടുക്കേണ്ടത് വറുത്ത അരിപ്പൊടിയാണ്. ഈ അരിപ്പൊടിയിലേക്ക് അല്പം കുതിർത്ത അവലും ഒരു കപ്പ് നാളികേരം ചിരകിയതും ഒരു അല്പം ഉഴുന്ന് കുതിർത്തതും എല്ലാം ചേർത്ത് നല്ലവണ്ണം മിക്സിയിൽ അരച്ചെടുക്കുകയാണ് വേണ്ടത്. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേർക്കേണ്ടതാണ്.

ഇതിൽ ഉഴുന്ന് ചേർത്തിരിക്കുന്നത് ഈസ്റ്റിനെ പകരമായിട്ടാണ്. ഉഴുന്ന് ചേർക്കുന്നത് വഴി ഈ മാവ് പതഞ്ഞു പൊന്തുകയും സൂപ്പർ ടേസ്റ്റ് ഉള്ള അപ്പം ഉണ്ടാക്കിയെടുക്കാൻ കഴിയുകയും ചെയ്യുന്നു. ഈയൊരു മാവ് കലക്കി 6 7 മണിക്കൂർ ആകുമ്പോഴേക്കും ഇത് ഉണ്ടാക്കാൻ പാകമാകുന്നു. തുടർന്ന് വീഡിയോ കാണുക.