മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മീൻ കറി. കുടംപുളി പറ്റിച്ച മീൻ കറി ഇഷ്ടമില്ലാത്തവരായി ആരുമില്ല. അത്തരത്തിൽ കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മീൻ കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു മീൻകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് നമുക്ക് അറിയാൻ സാധിക്കുകയില്ല. അത്രയേറെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത്.
ഈയൊരു റെസിപ്പി ഏത് മീൻ വച്ചും ചെയ്യാവുന്നതാണ്. അത്തരത്തിൽ മീൻ കറി വയ്ക്കുന്നതിനായി ഏറ്റവുമധികം മൺചട്ടിയാണ് നാം എടുക്കേണ്ടത്. മീൻ കറി വേറെ ഏത് പാത്രങ്ങളിൽ വയ്ക്കുന്നതിനേക്കാൾ കൂടുതൽ രുചി മൺചട്ടിയിൽ വയ്ക്കുന്നതാണ്. ചട്ടി അടുപ്പത്ത് വെച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ഉലുവയും ഇട്ട് പൊട്ടിക്കാവുന്നതാണ്.
ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ നുറുക്കിയതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും മൂന്നാല് പച്ചമുളക് നടുവേ കീറിയതും കൂടി ചേർത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. ഈ സമയങ്ങളിൽ അല്പം വേപ്പില കൂടി ചേർക്കാവുന്നതാണ്. ഇത് നല്ലവണ്ണം മൂത്ത് വരുമ്പോൾ ഇതിലേക്ക് പൊടികൾ ഇട്ടു കൊടുക്കാവുന്നതാണ്.
മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. മുളകുപൊടി ചേർക്കുമ്പോൾ അല്പം കാശ്മീരി മുളകുപൊടിയും നിറത്തിന് വേണ്ടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കേണ്ടതാണ്. ഇതിലേക്ക് മൂന്ന് കഷ്ണം കുടംപുളി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.