മുടികൊഴിച്ചിൽ ഒരൊറ്റ യൂസിൽ പിടിച്ചു നിർത്താൻ ഇതൊരു അല്പം മതി. ഇതൊരു കാരണം കൊണ്ടും അറിയാതിരിക്കരുതേ…| Hair growth tips at home

Hair growth tips at home : നാം ഏവരും വളരെയധികമായി ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് ഉലുവ. വിറ്റാമിനുകളാലും ആന്റിഓക്സൈഡുകളാലും ധാതുലവണങ്ങളാലും ഫൈബറുകളാലും എല്ലാം സമ്പുഷ്ടമാണ് ഉലുവ. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും അത്യുത്തമമാണ് ഉലുവ. പല കറികളിലും മറ്റും ഉപയോഗിക്കുന്ന ഈ ഉലുവ പലതരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ പല തരത്തിലുള്ള രോഗങ്ങളെ നമ്മുടെ ശരീരത്തിൽ നിന്ന് ആട്ടി പായ്ക്കാനാകും.

   

ഉലുവയിൽ ഫൈബറുകൾ ധാരാളമായി ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തിന് ഉപകാരപ്രദമാണ്. ദഹനം എളുപ്പത്തിൽ ഇത് സാധ്യമാക്കുന്നതിനാൽ തന്നെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വായന പിടുത്തം എന്നിങ്ങനെയുള്ള പല രോഗങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനും പ്രയോജനകരമാണ്.

കൂടാതെ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിലെ ഉൽപാദനം വർദ്ധിപ്പിക്കാനും പുരുഷലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉലുവ ഗുണം ചെയ്യുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ അവിടെയും ഇവിടെയും എല്ലാം അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെയും ഷുഗറിനെയും ഉലുവ കുറയ്ക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം കൂട്ടാനും ഇത് ഉപകാരപ്രദമാണ്.

കൂടാതെ മുഖസംരക്ഷണത്തിനും ഏറെ ഉത്തമമാണ് ഉലുവ. അതോടൊപ്പം തന്നെ നമ്മുടെ മുടികൾ നേരിടുന്ന പല പ്രശ്നങ്ങളെ മറികടക്കാൻ നാമോരോരുത്തരും ആദ്യകാലo മുതലേ ഇത് ഉപയോഗിച്ച് പോരുന്നതാണ്. അത്തരത്തിൽ മുടിക്ക് ഏറെ ഉത്തമമായ ഉലുവ ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. 24 മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്ന ഒരു ഹെയർ പാക്ക് ആണ് ഇത്. അതിനാൽ തന്നെ റിസൾട്ട് മികച്ചതാണ്. തുടർന്ന് വീഡിയോ കാണുക.