Easy evening snacks recipe : ഓരോരുത്തരും നാലുമണി പലഹാരമായി പലതരത്തിലുള്ള പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ ഉഴുന്നുവട പരിപ്പുവട എന്നിങ്ങനെയുള്ളവയാണ് നാലുമണി പലഹാരമായി ഉപയോഗിച്ചിരുന്നത് എന്നുണ്ടെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ന്യൂഡിൽസ് മാക്രോണി എന്നിങ്ങനെയുള്ളവയാണ് കഴിക്കുന്നത്. ഇത്തരത്തിലുള്ള നാലുമണി പലഹാരങ്ങളിൽ നിന്ന് എല്ലാം വ്യത്യസ്തമായതും എന്നാൽ ആരോഗ്യത്തിന് ദോഷകരമല്ലാത്തതും ആയിട്ടുള്ള ഒരുപലഹാരത്തിന്റെ റെസിപ്പി ആണ് ഇതിൽ കാണുന്നത്.
വളരെയധികം ടേസ്റ്റുള്ള ഒരു നാലുമണി പലഹാരം തന്നെയാണ് ഇത്. അതുപോലെതന്നെ സെക്കൻഡുകൾക്കുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്നതാണ്. ഈയൊരു പലഹാരം ഉണ്ടാക്കുന്നതിനുവേണ്ടി നമ്മുടെ വീട്ടിലുള്ള പദാർത്ഥങ്ങൾ മാത്രം മതിയാകും. ഈയൊരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം സവാള നൈസ് ആയി അരിഞ്ഞെടുക്കേണ്ടതാണ്.
മൂന്ന് സവാള വരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. സവാള നല്ലവണ്ണം നൈസായി അരിഞ്ഞതിലേക്ക് നല്ല എരിവുള്ള പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ചെറുതായി അരിഞ്ഞ മല്ലിയിലയും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതിനൊപ്പം ഒരു സ്പൂൺ കാശ്മീരി മുളകുപൊടിയും അല്പം ഉപ്പും ഇട്ടു കൊടുക്കേണ്ടതാണ്.
പിന്നീട് ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടിയാണ് ചേർക്കുന്നത്. അരിപ്പൊടി ചേർത്തതിനുശേഷം ഇത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഒരു സ്പൂൺ വെളിച്ചെണ്ണയും അല്പം വെള്ളവും ഒഴിച്ച് നല്ലവണ്ണം തിക്ക് ആക്കി എടുക്കേണ്ടതാണ്. ഏകദേശം ഉള്ളിവട ഉണ്ടാക്കുന്ന കൺസിസ്റ്റൻസിയിൽ ഈ മാവ് കുഴച്ചെടുക്കേണ്ടതാണ്. പിന്നീട് ചെറിയ ബൗളുകൾ ആക്കി പരത്തി ഇത് വെളിച്ചെണ്ണയിൽ ഇട്ട് കൊടുത്ത് വറുത്തെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.