രുചിയൂറും ഈയൊരു വിഭവം മതി ഠപ്പേന്ന് പ്ലേറ്റ് കാലിയാകാൻ. ഇതാരും കാണാതിരിക്കരുതേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കൻ കറി. ചിക്കൻ വറുത്തിട്ടും വറുക്കാതെയും എല്ലാം ഒരുപോലെ തന്നെ നാം കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. കുട്ടികൾക്ക് ഈ ഒരു കറി ഉണ്ടെങ്കിൽ ചോറ് എത്രവേണമെങ്കിലും ഉണ്ടാകാൻ ഒരു മടിയും ഉണ്ടാവുകയില്ല. അത്രയേറെ കുട്ടികളും ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കൻ കറി. പലതരത്തിൽ ചിക്കൻ കറി ഉണ്ടാക്കാമെങ്കിലും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം.

മറ്റു ചിക്കൻ വിഭവങ്ങളേക്കാൾ കൂടുതലായി തന്നെ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണ് ഇത്. ഒട്ടുമിക്ക ആളുകളും ചിക്കൻ കൊണ്ടാട്ടം കടകളിൽ നിന്നും മറ്റും വാങ്ങിച്ചു കഴിക്കാറാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ ചിക്കൻ കൊണ്ടാട്ടം സൂപ്പർ ടെസ്റ്റിൽ ഉണ്ടാക്കുന്ന ഒരു റെസിപ്പിയാണ് ഇതിൽ കാണുന്നത്.

ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ചിക്കൻ ചെറിയ കഷണങ്ങളായി നല്ലവണ്ണം കഴുകി എടുക്കുകയാണ്. പിന്നീട് മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരല്പം ചെറുനാരങ്ങ നീര് വേപ്പില എന്നിവ നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് കഴുകിവെച്ച ചെറിയ ചിക്കൻ കഷ്ണങ്ങൾ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുകയാണ് വേണ്ടത്.

ഇത്തരത്തിൽ നല്ലവണ്ണം മിക്സ് ചെയ്ത ഈ ചിക്കൻ അൽപം സമയം മാറ്റിവയ്ക്കേണ്ടതാണ്. മാറ്റിവയ്ക്കുമ്പോൾ ഫ്രിഡ്ജിൽ വയ്ക്കാൻ മറക്കരുത്. മസാലക്കൂട്ട് തിരുമ്പിയ ചിക്കൻ ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചിക്കനിൽ ആ മസാലകൾ പിടിക്കുകയും പെട്ടെന്ന് തന്നെ നമുക്ക് വറുത്തെടുക്കാൻ കഴിയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.