ഗോതമ്പ് ഉപയോഗിച്ച് ചപ്പാത്തി മാത്രം തയ്യാറാക്കുന്നവരാണ് ഒരുവിധം എല്ലാവരും. പിന്നെ ഗോതമ്പ് ഉപയോഗിക്കുന്നത് പൂരി തയ്യാറാക്കാനാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഗോതമ്പ് പൊടി കൊണ്ട് പാലപ്പം തയ്യാറാക്കിയാലോ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഗോതമ്പു പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നു ചപ്പാത്തി കഴിച്ചു മടുത്തു കാണും.
എന്നാൽ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കേണ്ടത് ആണ്. ഗോതമ്പ് പാലപ്പം ഉണ്ടാക്കാൻ ആയി ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ഗോതമ്പുപൊടിയാണ് എടുക്കുന്നത് എങ്കിൽ അരിച്ചിട്ട് എടുക്കുന്നത് നന്നായിരിക്കും. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് മിക്സ് ചെയ്യാനായി ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ഒരുപാട് ചൂടുള്ള വെള്ളം ഒഴിക്കരുത്. ചെറിയ ചൂടിലെ ഒഴിച്ചുകൊടുത്ത് നന്നായി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഒരു മിക്സിയുടെ ജാർ എടുത്ത് ശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. പിന്നീട് കലക്കി വെച്ചിരിക്കുന്ന മാവ് ജാറിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് ഇടുക.
പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ആണ്. ഇത് ചേർക്കുന്നത് നല്ല രീതിയിൽ സോഫ്റ്റ് ആകാനും ഒട്ടൽ ഒഴിവാക്കാനും സഹായിക്കുന്നു. പിന്നീട് യീസ്റ്റ് ചേർക്കുക. പിന്നീട് ഇത് അടിച്ചെടുക്കാവുന്നതാണ്. പിന്നീട് മാവ് പൊന്തിവന്നശേഷം ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.