ഇന്ന് ഒരു മീൻ കറി റെസിപ്പി പരിചയപ്പെട്ടാലോ. മത്തി കറി ഒരു വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി നോക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് നല്ല കിടിലൻ മത്തിക്കറി റെസിപ്പി ആണ്. ഇതിലേക്ക് വേണ്ട ഇൻഗ്രീഡിയൻസ് നോക്കാം. അഞ്ചു മത്തി, മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, ഒരു മുരിങ്കായ്, ഒരു പച്ചമാങ്ങ, രണ്ട് പീസ് ഇഞ്ചി, ചുവന്നുള്ളി എട്ടെണ്ണം, 3 പച്ചമുളക്. ആദ്യം തന്നെ അരപ്പ് ശരിയാക്കുക.
മിക്സിയുടെ ജാറിലേക്ക് നാളികേരം ചേർത്ത് ശേഷം വെള്ളം ചേർന്ന് നന്നായി അരച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക. ചട്ടി ചൂടാക്കി കറി ഉണ്ടാക്കാൻ തുടങ്ങാം. ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് ചുവന്നുള്ളി ന്നിവ ചേർത്തു കൊടുക്കുക. ഇതെല്ലാം നന്നായി വഴറ്റിയെടുക്കുക.
പിന്നീട് ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് രണ്ട് പിഞ്ചു ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. വേഗം തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് അരച്ചു വച്ചിരിക്കുന്ന നാളികേരമാണ്. ഇതിലേക്ക് എത്ര ഗ്രേവി വേണം അതിനനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്.
ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളച്ചു വരുന്ന സമയത്ത് കട്ട് ചെയ്തു വച്ചിരിക്കുന്ന മുറങ്ങാ ചേർത്തു കൊടുക്കാം. പിന്നീട് മാങ്ങ കഷണം ചേർത്തു കൊടുക്കാം. ഇവ ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ. അതിലേക്ക് മീൻ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതെല്ലാം നന്നായി പാഗമായി വരുമ്പോൾ മുകളിലായി കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.