മലയാളികളുടെ ഊണ് മേശയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കടലക്കറി. ചോറിന്റെ കൂടെയും പലഹാരങ്ങളുടെ കൂടെയും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു കറി തന്നെയാണ് കടലക്കറി. കടലക്കറി നാളികേരം അരക്കാതെയും അരച്ചും എല്ലാം നാം വയ്ക്കാറുണ്ട്. അത്തരത്തിൽ സാധാരണ നമ്മുടെ വീട്ടിൽ വയ്ക്കുന്നതിനേക്കാളും വ്യത്യസ്തമായി തേങ്ങ അരച്ചുവെക്കുന്ന ഒരു കടലക്കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്.
വളരെയധികം ടേസ്റ്റി ആയതും സിമ്പിൾ ആയതുമായിട്ടുള്ള റെസിപ്പി ആണ് ഇത്. ഈയൊരു കടലക്കറി തയ്യാറാക്കുന്നതിന് വേണ്ടി 5 6 മണിക്കൂർ കടല വെള്ളത്തിലിട്ട് കുതിർത്ത് എടുക്കേണ്ടതാണ്. കടല നല്ലവണ്ണം കുതിർന്നു വരുമ്പോൾ അത് കഴുകി ഒരു കുക്കറിൽ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പ് ഒരു ഉരുളക്കിഴങ്ങ് എന്നിവ ഇതിൽ ഇട്ടു കൊടുക്കേണ്ടതാണ്.
ഉരുളക്കിഴങ്ങ് ഇതിൽ ഇട്ടുകൊടുക്കുന്നത് കടലക്കറിയുടെ രുചി വർദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് കൂട്ടുന്നതിന് വേണ്ടിയാണ്. ഇതിനോടൊപ്പം ഒരു സവാള അരിഞ്ഞതും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. ഈയൊരു കടല വെന്തു വരുന്ന സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി തേങ്ങ ചിരവിയത് അല്പം ചുവന്നുള്ളി വേപ്പില എന്നിവയും ചേർക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ഇതിലേക്ക് ആവശ്യമായിട്ടുള്ള മസാലകളും ഈയൊരു സമയത്ത് ചേർത്ത് അരച്ചെടുക്കേണ്ടതാണ്. അതിനായി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം വെള്ളം ഒഴിച്ച് അരച്ചെടുക്കേണ്ടതാണ്. പിന്നീട് കടല വെന്തു വരുമ്പോൾ അതിലേക്ക് ഈ അരപ്പ് ഒഴിച്ച് നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.