Health benefits of dry grapes : ഡ്രൈ ഫ്രൂട്ടുകളിൽ തന്നെ ഏറ്റവും ഒന്നാണ് ഉണക്കമുന്തിരി. മധുരമായതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. ഇത് കൂടുതലായും മധുരമുള്ള വിഭവങ്ങളിലാണ് ചേർക്കാറുള്ളത്. എന്നാൽ ഇതിന്റെ ഉപയോഗം വഴി ഒട്ടനവധി നേട്ടങ്ങൾ ആണ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത്. അത്തരത്തിൽ ഉണക്കമുന്തിരി കഴിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഉണക്കമുന്തിരിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. കൂടാതെ വിളർച്ചയെ തടയാനും ഇത് ഉപകാരപ്രദമാണ്. നാരുകൾ ഒട്ടനവധി ഇതിലുള്ളതിനാൽ തന്നെ ഇത് ദിവസവും കഴിക്കുന്നത് മലബന്ധം പോലുള്ള അവസ്ഥകളെ നമ്മളിൽ നിന്ന് അകന്നു പോകുന്നതിന് സഹായകരമാകുന്നു.
കൂടാതെ കാൽസ്യം തന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി എന്നതിനാൽ ഇത് എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ഗുണകരമാകുന്നു. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകളെയും മറ്റും ഇല്ലാതാക്കാനും ഉണക്കമുന്തിരി ഉത്തമമാണ്. ഇത്തരത്തിലുള്ള ഗുണങ്ങൾ ധാരാളമായി നമ്മുടെ ശരീരത്തിനെ പെട്ടെന്ന് തന്നെ കിട്ടുന്നതിനുവേണ്ടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് അതു മുഴുവനായി.
കഴിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ കുതിർത്ത് ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ അത് നമ്മുടെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. അതോടൊപ്പം തന്നെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ആവശ്യമായുള്ള എനർജി ലഭിക്കുകയും ചെയ്യുന്നു. കൂടാതെ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് വഴി നമ്മുടെ ചർമം നേരിടുന്ന പ്രശ്നങ്ങളെ പരമാവധി കുറയ്ക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.