വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി പെട്ടെന്ന് കളയാൻ ഇങ്ങനെ ചെയ്യൂ. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

നാമോരോരുത്തരും അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളാണ് ഇഞ്ചി വെളുത്തുള്ളി എന്നിവ. വെജിറ്റബിൾ കറി ആയാലും നോൺ വെജിറ്റബിൾ കറി ആയാലും രുചിക്കും മണത്തിനും വേണ്ടി നാം ഇത് ധാരാളമായി തന്നെ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു തന്നെയാണ് ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ ഉപയോഗിക്കാൻ എളുപ്പത്തിന് വേണ്ടി ഇതുരണ്ടും നമുക്ക് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

അത്തരത്തിൽ ഇഞ്ചിയും വെളുത്തുള്ളിയും മാസങ്ങളോളം കേടുകൂടാതെ അരച്ച് പേസ്റ്റ് പോലെ സൂക്ഷിക്കുന്ന ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. അതിനായി ഏറ്റവും ആദ്യത്തെ പണി എന്ന് പറയുന്നത് വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുകയാണ്. വളരെയധികം ബുദ്ധിമുട്ടി ആണ് ഓരോരുത്തരും വെളുത്തുള്ളിയുടെ തോല് കളയാറുള്ളത്. എന്നാൽ ഈയൊരു മാർഗ്ഗം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് കളയാവുന്നതാണ്.

അത്തരത്തിൽ വെളുത്തുള്ളിയുടെ തോല് കളയുന്നതിന് വേണ്ടി ഏറ്റവും ആദ്യം ചെയ്യേണ്ടത് കൂമ്പ് ഭാഗവും വാല്ഭാഗവും കട്ട് ചെയ്ത് കളയുകയാണ്. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ പെട്ടെന്ന് തന്നെ വെളുത്തുള്ളി അല്ലികളായി കയ്യിൽ കിട്ടും. ഈയല്ലികൾ ഇളം ചൂടുവെള്ളത്തിൽ അല്പസമയം ഇട്ടുവയ്ക്കുകയാണ് വേണ്ടത്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ഇങ്ങനെ ഇട്ടു വയ്ക്കേണ്ടതാണ്.

അതിനുശേഷം ആ വെള്ളത്തിൽ വച്ച് തന്നെ ഒന്ന് ഞെരടി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അതിന്റെ തോൽ എല്ലാം പോയി വെളുത്തുള്ളി അല്ലികളായി കിട്ടുന്നു. അതുപോലെ തന്നെ ഈ വെള്ളത്തിലിട്ട് വെളുത്തുള്ളി നല്ലവണ്ണം കോരിയെടുത്ത് ഒരു ടവൽ ഇട്ട് ഞെരടിയാലും പെട്ടെന്ന് തന്നെ അതിന് തൊലി കളഞ്ഞു കിട്ടുന്നതാണ്. തുടർന്ന് വീഡിയോ കാണുക.