ശരീര ആരോഗ്യത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചെറുപയർ. ശരീരത്തിന് ആവശ്യമായ നിരവധി പ്രോട്ടീൻ വിറ്റാമിൻസ് എന്നിവ അടങ്ങിയിട്ടുണ്ട്. ചെറുപയറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പലർക്കും ചെറുപയറിന്റെ ആരൊഗ്യ ഗുണങ്ങളെ പറ്റി കൃത്യമായി ധാരണയില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച പയർ കഴിക്കുന്നത് വളരെയേറെ ഗുണങ്ങളാണ് നൽകുന്നത്.
ശരീര പൊഷണത്തിനുള്ള വൈറ്റമിനുകളുടെ ഒരു കലവറ തന്നെയാണ് മുളപ്പിച്ച പയർ. ദ്ദേഹത്തിന്റെ ഓജസ്സിലും കഫപിതങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. രക്ത വർധനവിനും ഇത് സഹായിക്കുന്നുണ്ട്. നേത്ര രോഗികൾക്കും മഞ്ഞപ്പിത്തം ബാധിച്ചവർക്കും ഇത് നല്ലതാണ് എങ്കിലും വാത രോഗികൾക്ക് ഇതു വളരെ ഉത്തമമായ ഒന്നല്ല. പച്ച മഞ്ഞ നിറങ്ങളിൽ കാണുന്ന രണ്ടു തരം ചെറുപയർ മുന്തിയ ഇനങ്ങൾ ആയി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്.
ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ 25 മില്ലി ചെറുപയർ സൂപ്പ് ദിവസവും മൂന്നുനേരം കഴിച്ചാൽ മതിയാകും. അതുപോലെതന്നെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ചു കുളിക്കുന്നത് താരൻ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നു. അതുപോലെതന്നെ ഇത് ശരീര കാന്തിക്ക് സഹായിക്കുന്ന ഒന്നാണ്.
ശിശുകൾക്ക് ഉണ്ടാകുന്ന മൂത്ര തടസം പോലുള്ള പ്രശ്നങ്ങൾക്ക് ചെറുപയർ ചെമ്പരത്തി വേര് എന്നിവ ചേർത്ത് ഔഷധം ഉപയോഗിച്ചുവരുന്നുണ്ട്. അതുപോലെതന്നെ നാഡീ സംബന്ധമായ അസുഖങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ശരീര പുഷ്ടിയും ബലവും നൽക്കുന്നു. എന്നാൽ തടിച്ചവർ ഉപയോഗം കുറയ്ക്കുകയാണ് നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam