തിരക്കുപിടിച്ച ലോകത്താണ് നാം ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.ദിവസങ്ങൾ കഴിയുംതോറും നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. എന്നും ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് നാമോരോരുത്തരും. ജീവിതത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കുന്നുണ്ടെങ്കിലും നമ്മുടെ ആരോഗ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. തിരക്കുപിടിച്ച ഈ ജീവിതത്തിൽ നാം നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്നില്ല. നമ്മുടെ ശരീരത്തിന് ഏതൊക്കെ ഭക്ഷണപദാർത്ഥമാണ് നല്ലതെന്നും.
ഏതൊക്കെയാണ് ചീത്ത എന്നും നാം തിരിച്ചറിയാതെ പോകുന്നു. ഇന്ന് വിശപ്പടക്കാൻ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക എന്ന് മാത്രമാണ് നാം ചിന്തിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ പല തരത്തിലുള്ള രോഗാവസ്ഥകൾ നമ്മളിലേക്ക് കടന്നുവരുന്നു. ഇന്ന് കണ്ടുവരുന്ന ഒട്ടനവധി രോഗ അവസ്ഥകൾക്കും പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്.
ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് തുടങ്ങി ഒട്ടനവധി രോഗാവസ്ഥകളാണ് ശരിയായ ഭക്ഷണരീതി പിന്തുടരാത്തത് മൂലം നമ്മളിലേക്ക് കടന്നുവരുന്നത്. ഭക്ഷണരീതിയിലും ജീവിതരീതിക്കും പുറമേ ഇത്തരം രോഗാവസ്ഥകൾ ഉടലെടുക്കുന്നതിനുള്ള മറ്റൊരു കാരണം എന്നു പറയുന്നത് നമ്മുടെ ജനറ്റിക്സ് ആണ്. പാരമ്പര്യമായി ഇത്തരം രോഗാവസ്ഥകൾ കണ്ടു വരാറുണ്ട്. ഇന്നത്തെ ശരിയല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും ആണ് നമ്മെ ഒട്ടുമിക്ക രോഗ അവസ്ഥകളിലേക്ക് നയിക്കുന്നത്.
ഇവ കാരണം നമ്മളിൽ രോഗപ്രതിരോധശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വൈറ്റമിനുകളും മിനറൽസും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ മേശയിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നത് മൂലം നമ്മളെ രോഗപ്രതിരോധശേഷി വർദ്ധിക്കാതിരിക്കുകയും അതുവഴി ഒട്ടനവധി രോഗാവസ്ഥകൾ കടന്നു വരികയും ചെയ്യുന്നു. രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമ്മളിലെ ഇമ്മ്യൂണിറ്റി പവറിന് സാധിക്കാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക.