Early stage toenail fungus : നമ്മെ ഓരോരുത്തരെയും വളരെയധികം വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണ് കുഴിനഖം. ഒരേസമയം ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നവുമാണ് ഇത്. കൈകളിലും കാലുകളിലും കുഴിനഖം വരാമെങ്കിലും ഏറ്റവുമധികം കുഴിനഖം കാണുന്നത് കാലുകളിലാണ്. കാലുകളിൽ തന്നെ തള്ളവിരലിലാണ് ഇത് ഏറ്റവും അധികം കാണുന്നത്. നഖങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ഇൻഫെക്ഷൻ സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്.
പലതരത്തിലുള്ള കാരണങ്ങളാണ് കുഴിനഖം വരാനായിട്ടുള്ളത്. പ്രധാനമായും ശുചിത്വം ഇല്ലായ്മയാണ് ഇതിന്റെ കാരണം. നഖങ്ങളുടെ ഇടയിൽ മണ്ണോ മറ്റു പൊടികളോ വളരെയധികം സമയം ഇരിക്കുന്നത് വഴി അവിടെ ഇൻഫെക്ഷനുകൾ ഉണ്ടാവുകയും അത് വേദനാജനകമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ നഖങ്ങൾ നല്ലവണ്ണം ഇറക്കി വെട്ടുന്നത് വഴിയും ഇത്തരത്തിൽ കാണുന്നു. കൂടാതെ ബാക്ടീരിയ ഫംഗസ് ഇൻഫെക്ഷനുകൾ വഴിയും കുഴിനഖം ഉണ്ടാകുന്നു.
ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുമ്പോൾ വിരലിന് ചുറ്റും പഴുപ്പ് തങ്ങിനിൽക്കുന്നതായി കാണാൻ സാധിക്കും. ഇത്തരമൊരു അവസ്ഥയിൽ ആ നഖം പൂർണമായും പറഞ്ഞു പോന്നാൽ മാത്രമേ ആ വേദനയിൽ നിന്ന് മോചനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുമ്പോൾ വേദന കടുക്കുന്നതിനാൽ തന്നെ നടക്കുവാൻ വരെ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു.
ഈയൊരു അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി പ്രധാനമായും വൈദ്യസഹായം തേടാറാണ് പതിവ്. എന്നാൽ വീടുകളിൽ വെച്ചുകൊണ്ട് തന്നെ കുഴിനഖത്തെ മറികടക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ കുഴിനഖത്തെ മറികടക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ഇവ ഉപയോഗിക്കുന്നത് വഴി കുഴിനഖം പൂർണമായി മാറുകയും പിന്നെ കുഴിനഖം വരാതിരിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.