കിഡ്നി രോഗങ്ങളെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകല്ലേ…| 10 Symptoms of Kidney Failure

10 Symptoms of Kidney Failure : നമ്മുടെ ഓരോരുത്തരും ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം അരിച്ചെടുക്കുന്ന ധർമ്മനിർവഹിക്കുന്ന ഒരു അവയവമാണ് വൃക്ക. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്നതോടൊപ്പം തന്നെ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുന്നതും ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുന്നതും വൃക്കകളാണ്. അതുപോലെ തന്നെ നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ധർമ്മം നിർവഹിക്കുന്നതും വൃക്കകളാണ്.

ഇത്രയധികം ധർമ്മം വൃക്കകൾ നിർവഹിക്കുന്നതിനാൽ തന്നെ വൃക്കകൾ തകരാറിലാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ശരിയായിവിധം ഇത്തരത്തിലുള്ള ലക്ഷണങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവനെ തന്നെ അത് ആപത്താണ്. വൃക്കകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അത് ആദ്യമായി ശരീരത്തിൽ പ്രകടമാക്കുക അമിതമായിട്ടുള്ള ക്ഷീണമാണ്.

ക്ഷീണവും അതുപോലെ തന്നെ തളർച്ചയും എന്തിനോട് ഒരു വിമുഖതയും എല്ലാം ശരീരത്തിൽ കാണുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ചുവന്ന രക്താണുക്കൾ ശരീരത്തിൽ കുറഞ്ഞുവരുന്നു എന്നുള്ളതിനാലാണ്. അതുപോലെ തന്നെ മുഖത്തും കൈകാലുകളിലും നീരുകൾ പ്രത്യക്ഷപ്പെടുന്നു. അതോടൊപ്പം മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മൂത്രത്തിൽ അടിക്കടി ഇൻഫെക്ഷനുകൾ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്.

അതുപോലെതന്നെ മൂത്രത്തിൽ കടും മഞ്ഞ നിറം മൂത്രത്തിൽ പത മൂത്രത്തിൽ രക്തത്തിന്റെ അംശം മൂത്രമൊഴിച്ചു കഴിഞ്ഞാലും പിന്നീട് ഒഴിക്കണം എന്നുള്ള ഒരു ടെൻഡൻസി എന്നിവയെല്ലാം കിഡ്നി തകരാറിലാവുന്നതിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കിഡ്നി അതിന്റെ പണി പകുതിയിലേറെ മുടക്കിയതിനു ശേഷം മാത്രമായിരിക്കും ശരീരത്തിൽ പ്രകടമാക്കുക. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത്തരം ലക്ഷണങ്ങളെ വൈകി തിരിച്ചറിയുകയും അതിൽ നിന്ന് മറികടക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.