ഉളുക്കിനെ മറികടക്കാൻ ഇതിലും നല്ലൊരു നാട്ടുവൈദ്യം വേറെയില്ല. ഇതാരും അറിയാതെ പോകരുതേ.

നമുക്കുചുറ്റും പലതരത്തിലുള്ള ചെടികളെ കാണാൻ സാധിക്കും. അവയിൽ പലതും നമുക്ക് പലതരത്തിലുള്ള ഗുണങ്ങൾ നൽകുന്നതായിരിക്കും. അത്തരത്തിൽ നമ്മുടെ പറമ്പിലും റോഡ് അരികിലും എല്ലാം കാണാൻ സാധിക്കുന്ന ഒന്നാണ് തൊട്ടാവാടി. തൊടുമ്പോൾ വാടുകയും പിന്നീട് നിവരുകയും ചെയ്യുന്ന ഒരു അത്യപൂർവ്വ ചെടിയാണ് ഇത്. ധാരാളം ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം ഒരുപോലെ തന്നെ ഔഷധഗുണങ്ങൾ ഉള്ളതാണ്. കഫക്കെട്ടിനെ ഒരു ഉത്തമ പ്രതിവിധിയാണ് ഇതിന്റെ ഇലയുടെ നീര്. അതുപോലെ തന്നെ മൂത്രാശയ സംബന്ധമായിട്ടുള്ള ഇൻഫെക്ഷനുകൾക്കും മൂത്രത്തിലെ കല്ലിനും എല്ലാം ഇത് ഉത്തമമാണ്. മുത്രാശയ സംബന്ധമായ രോഗങ്ങൾക്ക് ഇത് ഒരു ഒറ്റമൂലിയായി തന്നെ പണ്ടുകാല മുതലേ ഉപയോഗിച്ച് പോരുന്ന ഒന്നാണ്.

അതോടൊപ്പം തന്നെ രക്തശുദ്ധി വരുത്തുന്നതിനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ വാത സംബന്ധമായ രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ പല ഭാഗത്തുണ്ടായിട്ടുള്ള ഉളുക്കുകളെയും ചതവുകളെയും പ്രതിരോധിക്കാനും ഇത് ഉത്തമമാണ്. അത്തരത്തിൽ ഉളുക്കുകളെ മറികടക്കുന്നതിന് വേണ്ടി തൊട്ടവാടി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

കഴുത്ത് നടു കൈകൾ എന്നീ ഭാഗങ്ങളിലുള്ള എല്ലാ ഉളുക്കുകളെയും പ്രതിരോധിക്കാൻ ഈയൊരു മരുന്ന് മതി. ഇത് ഉളുക്കുള്ള ഭാഗത്ത് നല്ലവണ്ണം തേച്ച് തടവുകയാണെങ്കിൽ എത്ര വലിയ ഉളുക്കായാലും വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നു. ഇതിനായി തൊട്ടാവാടിയുടെ ഇലയും തണ്ടും കല്ലുപ്പ് ചേർത്ത് അരച്ച് അരിക്കാടി വെള്ളത്തിലിട്ട് തിളപ്പിച്ച് പുരട്ടുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.