ശരീരത്തിലെ ബ്ലഡ് പ്രഷർ കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതു വരെയും അറിയാതെ പോയല്ലോ…| Stop Hypertension Diet Formula

Stop Hypertension Diet Formula : ഇന്നത്തെ കാലത്ത് ജീവിതശൈലി പലതരത്തിലുള്ള രോഗങ്ങളെയാണ് നമുക്ക് സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ഒരു ജീവിതശൈലി രോഗമാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. പണ്ടുകാല മുതലേ ഇത്തരമൊരു രോഗം നമ്മുടെ ഇടയിൽ നിലനിന്നിരുന്നെങ്കിലും അത് പ്രായമായവരിൽ മാത്രമായിരുന്നു കണ്ടിരുന്നത്. അമ്പതുകളും അറുപതുകളും കഴിയുമ്പോൾ വന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന്.

പ്രായഭേദമന്യേ കുട്ടികളിൽ വരെ കാണുന്നു. അതുതന്നെയാണ് ഇന്നത്തെ കാലത്ത് രോഗങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങളും. ഈ രക്തസമ്മർദ്ദം എന്നു പറയുന്നത് രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോൾ ധമനികളുടെ ഭിത്തിയിൽ ഉണ്ടാകുന്ന സമ്മർദ്ദമാണ് ഇത്. ഇതുവഴി രക്തം സുഖകരമായി രക്തക്കുഴലുകളിലൂടെ ഒഴുകുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ രക്തസമ്മർദ്ദത്തിന്റെ അളവ് എന്ന് പറയുന്നത് 120/70 ആണ്.

ഈയൊരു അളവിൽ നിന്ന് ബ്ലഡ് പ്രഷർ ലെവൽ കൂടുകയാണെങ്കിൽ അതിനെ ഹൈ ബിപി എന്ന് പറയുന്നതാണ്. ഈയൊരു അവസ്ഥയിൽ രക്തക്കുഴലുകളുടെ വികാസം കുറയുകയും രക്തത്തിന് സുഖകരമായി ഒഴുകാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഉണ്ടായേക്കാം.

അതിനാൽ തന്നെ ഇത്തരത്തിൽ ഹൈ ബ്ലഡ് പ്രഷർ ഉള്ളവർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അത് കുറയ്ക്കുക എന്നുള്ളതാണ്. ഇന്ന് പലതരത്തിലുള്ള മരുന്നുകളും ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിന് ഉണ്ടെങ്കിലും മരുന്നുകളോടൊപ്പം തന്നെ ഭക്ഷണത്തിൽ ക്രമീകരണങ്ങൾ കൊണ്ടുവരേണ്ടതാണ്. ഇത്തരത്തിലുള്ള ബ്ലഡ് പ്രഷറിനെ കുറയ്ക്കുന്നതിന് വേണ്ടി നാം എടുക്കേണ്ട ഡയറ്റ് ആണ് ഡാഷ് ഡയറ്റ്. തുടർന്ന് വീഡിയോ കാണുക.