ശരീരം മുഴുവൻ വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാതിരിക്കരുതേ.

ശാരീരിക വേദനകൾ അനുഭവിക്കാത്തവരായി ആരും തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ല. നാമോരോരുത്തരുടെയും ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി ഇത്തരത്തിലുള്ള ശാരീരിക വേദനകൾ മാറിക്കഴിഞ്ഞു. തലവേദന വയറുവേദന കൈകാൽ വേദന ജോയിന്റ് പെയിനുകൾ എന്നിങ്ങനെ ഒട്ടനവധി ശാരീരിക വേദനകൾ ആണ് പലതരത്തിൽ ആയിട്ടുള്ളത്. ഇവയ്ക്കെല്ലാം നാം പ്രധാനമായും മരുന്നുകളെ ആശ്രയിക്കാറാണ് പതിവ്. വേദസഹാരികൾ കഴിക്കുന്നതോടെ ഈ വേദനകൾക്ക് താൽക്കാലികമായി അവ ലഭിക്കുകയും.

പിന്നീട് തുടർ ചികിത്സ വഴി പൂർണമായി ഭേദം പെടുകയും ചെയ്യുന്നു. എന്നാൽ ചില ശാരീരിക വേദനകൾ ശരീരത്തിന്റെ മുഴുവനും ഭാഗങ്ങളിലും അനുഭവപ്പെടുന്നു. ചിലപ്പോൾ അത് കഴുത്തിന്റെ ഭാഗത്തുനിന്ന് തുടങ്ങുകയോ അല്ലെങ്കിൽ ഏതെങ്കിലും ഭാഗങ്ങളിൽ നിന്ന് തുടങ്ങി ശരീരം വേദന അനുഭവിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. പലതരത്തിലുള്ള ചികിത്സകൾ നടത്തിയിട്ടും ടെസ്റ്റുകൾ നടത്തിയിട്ടും യാതൊരു കുഴപ്പവും ഇത്തരത്തിലുള്ള വേദനകളിൽ കാണാറില്ല.

അത്തരമുള്ള ശാരീരിക വേദനയെ ഫൈബർമയോളജിയ എന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ മുഴുവനായിട്ടുണ്ടാകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം. അതുപോലെതന്നെ അമിതമായിട്ടുള്ള ക്ഷീണം ഉത്സാഹക്കുറവ് രാവിലെ ബെഡിൽ നിന്ന് എണീക്കുമ്പോൾ ശരീരമാസകലം വേദനകൾ ഉറക്കമില്ലായ്മ എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ഇത്തരത്തിലുള്ള ശാരീരിക വേദന രാവിലെ എണീക്കുമ്പോൾ ഏറ്റവും അധികമായി കാണുകയും പിന്നീട് ജോലികളിൽ ഏർപ്പെടുമ്പോൾ അത് കുറയുന്നതായി കാണാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായി തന്നെ ഈ രോഗാവസ്ഥയിലുള്ള വ്യക്തികളിൽ കാണുന്നു. അതിനാൽ തന്നെ ശാരീരിക വേദനകളെക്കാൾ ഏറെ മാനസികമായി ഇത്തരം വേദനകൾ അവരെ തളർത്തുന്നു. ഈ ഒരു അവസ്ഥ കുടുംബത്തെ തന്നെ ബാധിക്കുന്നു. ഈ ഒരു രോഗാവസ്ഥ എന്ന് പറയുന്നത് തലച്ചോറിലെ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *