എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് കുടംപുളി. കൂടുതലും കുടംപുളി ഉപയോഗിക്കുന്നത് മീൻ കറിയിൽ ചേർക്കാൻ ആണ്. കുടംപുളിയിട്ട മീൻകറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. അത്രയേറെയാണ് കുടംപുളിയുടെ രുചി മീൻ കറിയിൽ മാത്രമല്ല പച്ചക്കറികളിൽ കുടംപുളി ഉപയോഗിക്കുന്നുണ്ട്. വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളിയാണ് പറയുന്നത്.
ഇതിനെ പിണം പുളി മീൻ പുളി ഗോരക്ക പുളി പിണർ പേരും പുളി കുട പുളി മര പുളി തൊട്ട് പുളി തുടങ്ങിയ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ചെറുതും തിളക്കം ഉള്ളതുമായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായകൾ പാകമാകുന്നതോടെ മഞ്ഞനിറത്തിൽ കാണുന്നു. കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന രീതിയിലാണ് ഇത് കാണാൻ കഴിയുക.
ഇതിന്റെ ഗുണങ്ങളെയും ഔഷധ ഉപയോഗങ്ങളെയും. കുടംപുളി എങ്ങനെ കറുത്ത നിറത്തിലുള്ള പുളിയാക്കി മാറ്റുന്നു എന്നതും. കൃഷിയെ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടംപുളി ചുട്ട് ചമ്മന്തി ഉണ്ടാക്കാം. അത് കൂട്ടി പഴംചോറ് ഉണ്ണുകയും ആകാം. അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ഈ ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
നല്ല പാകമായ കുടംപുളി എടുക്കുക. ഇത് ഒന്ന് കനലിൽ ചുട്ടെടുക്കുക. ഇതിന്റെ കൂടെ തന്നെ നാല് ഉണക്കമുളക് കൂടി കനലിൽ ചുട്ടെടുക്കുക. പിന്നെ ഇതിലേക്ക് ആവശ്യമായ ഉപ്പ് വെളുത്തുള്ളി ചുവന്നുള്ളി എല്ലാം ചേർത്ത് അമ്മിക്കല്ലിൽ അരച്ചെടുത്തൽ ചമ്മന്തി റെഡിയായി. എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U