അലർജിയെ നീക്കം ചെയ്യുന്നത് ഇത്ര നിസ്സാരമായിരുന്നോ?

നമ്മളെല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. അലർജി പലതരത്തിലുണ്ട്. സ്കിന്നിൽ ഉണ്ടാകുന്ന അലർജി, ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ഉണ്ടാകുന്ന അലർജി, ചൂടു മൂലമുണ്ടാകുന്ന അലർജി , കൊതുകുകളിൽ നിന്നുള്ള അലർജി, ജന്തുക്കളിൽ നിന്നുള്ള അലർജി എന്നിങ്ങനെ നീളുന്നു. ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു അലർജിയാണ് തുമ്മൽ . വിട്ടുമാറാത്ത മൂക്കടപ്പ്, ചുമ, തുമ്മൽ,എന്നിവയെല്ലാം അലർജിയുടെ ലക്ഷണങ്ങളാണ്.

മരുന്നുകളുടെ ഉപയോഗം കൂടാതെ തന്നെ ഇത് നമുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. ഇത്തരത്തിലുള്ള അലർജിയെ തുടക്കത്തിൽ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ഈ വീഡിയോയിൽ കാണുന്നത്. നമുക്ക് ചുറ്റും നിഷ്പ്രയാസം ലഭ്യമായ നെല്ലിക്ക,തുളസി, മഞ്ഞള്‍, തേൻ,ഉപ്പ്,വെർജിൻ കോക്കനട്ട് ഓയിൽ, വെള്ളം മാത്രം മതി ഈ ഒരു ജ്യൂസ് തയ്യാറാക്കാൻ. രോഗപ്രതിരോധശേഷിക്ക് ഏറ്റവും അത്യുത്തമമായ ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

മഞ്ഞൾ നെല്ലിക്ക തുളസി എന്നിവ വൈറ്റമിൻസ് കലവറ എന്ന് വേണമെങ്കിൽ നമുക്ക് പറയാം. അതുപോലെതന്നെ വെർജിൻ കോക്കനട്ട് ഓയിൽ വളരെ ഫലവത്തായ ഒരു ആന്റി ഓക്സിഡ് ഓയിലാണ്. ഇത് നമ്മുടെ ശരീരത്തിന് അത്യുത്തമമാണ് . ഇത് സ്കിൻ അലർജിക്കും വളരെ നല്ലതാണ്. ഈ എല്ലാ പദാർത്ഥങ്ങളും യഥാക്രമം മിക്സ് ചെയ്ത് ജ്യൂസ് ആക്കി കഴിക്കുന്നത് വഴി ഈ അലർജിയെ തുടക്കത്തിൽ തന്നെ വേരോടെ പിഴുതെറിയാൻ കഴിയും. അതോടൊപ്പം തന്നെ ഇത് ദിവസവും കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷിയിലും വർദ്ധനവ് ഉണ്ടാകുന്നതിന് സഹായിക്കുന്നു.

വലിയ രീതിയിലുള്ള അലർജി ആണെങ്കിൽ അത് ബ്ലഡ് ടെസ്റ്റിലൂടെയും, സ്കിൻ പ്രിന്റ് ടെസ്റ്റിലൂടെയും ഇത് നിർണയിക്കാവുന്നതാണ്. ഇങ്ങനെ അലർജിയെ തിരിച്ചറിഞ്ഞ് ഇമ്മ്യൂണോ തെറാപ്പിയിലൂടെ ഈ അലർജിയെ ചികിത്സിച്ചു മാറ്റാവുന്നതാണ്. നമ്മുടെ ശരീരത്തിൽ അമിതമായിപ്രവർത്തിക്കുന്ന ഈ അലർജികളെ തിരിച്ചറിഞ്ഞ് അതിനെ മറികടക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *