നാമെല്ലാവരും മുഖസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. മുഖകാന്തി വർദിക്കുന്നതിനു വേണ്ടി ഇന്ന് പലതരത്തിലുള്ള ട്രീറ്റ്മെന്റ് നമുക്ക് അവൈലബിൾ ആണ്. കുറച്ചുനാൾ മുമ്പ് വരെ നാം മുഖഗാന്തി വർധിപ്പിക്കുന്നതിനു വേണ്ടി പൗഡറുകൾ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പലതരത്തിലുള്ള ഫേഷ്യൽ ക്രീമുകളും, ഫെയ്സ് വാഷ്, സ്ക്രബറും എന്നിങ്ങനെ നീളുകയാണ് ലിസ്റ്റ്.
എന്നാൽ ഇവയുടെ ഉപയോഗം താൽക്കാലികമായ ഒരു ആശ്വാസമാണ് നൽകുന്നത്. ഇവയുടെ അമിതമായ ഉപയോഗം സ്കിന്നിന്റെ ചുളുവിനെ ഇടയാക്കുന്നു.ഇവയ്ക്ക് ചെലവ് വളരെ കൂടുതലാണ്. എന്നാൽ യാതൊരു പാർശ്വഫലം ഇല്ലാത്ത മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഈ വീഡിയോയിൽ നാം കാണുന്നത്. നമ്മുടെ അടുക്കളയിലെ സ്ഥിരം അംഗമായ ബീറ്റ്റൂട്ട് ഒന്നു മതി ഇത് ഉണ്ടാക്കാൻ.
മുഖത്തെ കറുത്ത പാടുകൾ മാറുന്നതിനും, മുഖം എപ്പോഴും ഫ്രഷ് ആയിരിക്കുന്നതിനും, മുഖത്തെ ചുളിവുകൾ മാറുന്നതിനും, മുഖത്തെ പാടുകൾ അകറ്റുന്നതിനും, മുഖത്ത് ഗ്ലോ വർദ്ധിക്കുന്നതിനും ഈ ബീറ്റ്റൂട്ട് സിറം പ്രയോജനകരമാണ്. മുഖത്തെയും കഴുത്തിലെയും കറുത്ത നിറം നീക്കം ചെയ്യാൻ ഇത് വളരെ ഉപയോഗപ്രദമാണ്. ഇത് വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്നത് ആയതിനാൽ ഇതിനെ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ ഗുണം.
ധാരാളം ആന്റി ഓക്സിഡുകൾ അടങ്ങിയതിനാൽ സ്കിന്നിന്റെ സംരക്ഷണത്തിന് ഇത് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് സിറം ഉണ്ടാക്കുന്നതിനായി ബീറ്റ്റൂട്ടിൽ റോസ് വാട്ടർ ചേർത്ത് അരച്ച് അതിന്റെ നീരെടുത്ത് കുറുക്കുക. അതിലേക്ക് ചെമ്പരത്തി ജെല്ലോ കറ്റാർവാഴ ജെല്ലോ ചേർത്ത് നല്ല രീതിയിൽ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി മുഖത്തെ ഗ്ലോ വർദ്ധിക്കുന്നതിനും മുഖം എന്നും ചെറുപ്പം ആയിരിക്കുന്നതിനും സഹായിക്കുന്നു. ദോഷങ്ങൾ ഇല്ലാതെതന്നെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഇത്തരത്തിലുള്ള ടിപ്സ് ഉപയോഗിച്ച് നോക്കൂ.