കണ്ണിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ… പ്രമേഹം ഈ അവസ്ഥയിലാണ്…| Diabetic retinopathy

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിക്കുന്ന ചില അവസ്ഥകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഡയബറ്റിക് റെറ്റിന പതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ണിന്റെ റേറ്റിനയെ ഡയബറ്റിക് ബാധിക്കുന്നതിനെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. പ്രമേഹം അഥവാ ഡയബറ്റിസ് ലോകത്തിലെ ഏറ്റവും അധികം ഇന്ന് ഉള്ള അസുഖങ്ങളിൽ ഒന്നാണ് ഇത്.

ഡയബറ്റിസ് ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കും എന്ന കാര്യം എല്ലാവർക്കും അറിയാം. അതുപോലെ കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്നതാണ് ഡയബറ്റിക് റേറ്റിനൊപതി എന്ന് പറയുന്നത്. ഇത് ആർക്കാണ് ബാധിക്കുന്നത്. കുറേക്കാലമായി ഡയബറ്റിസ് ഉള്ളവർ. അതുപോലെതന്നെ ഇത് തീരെ കണ്ട്രോൾ ചെയ്യാത്തവർ. അതുപോലെ തന്നെ രക്തക്കുറവ് ഗർഭിണികൾ കിഡ്നി അസുഖമുള്ളവർ ഇത്തരത്തിൽ എല്ലാവർക്കും ഇത് കൂടുതൽ ബാധിക്കുന്നത് കാണാറുണ്ട്.

എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്ന് നോക്കാം. ബാക്കിയുള്ള അവയവങ്ങളെ ബാധിക്കുന്ന പോലെ രക്തക്കുഴലിനെ കട്ടി കുറയുകയും രക്ത കുഴലിന് അടവ് ഉണ്ടാകുന്നതുമാണ് ഇതിന് കാരണമാകുന്നത്. ഒന്നാമത്തെ രക്തകുഴലിൽ കട്ടി കുറയുകയും നീര് വരികയും ചെയ്യുന്നതാണ്.

രണ്ടാമത് രക്തക്കുഴൽ ബ്ലോക്ക് വരികയും അതുമൂലം ഞരമ്പിലേക്ക് രക്തയോട്ടം കുറയുകയും അതുകൊണ്ട് ഞരമ്പിലുള്ള ഓസിജൻ സപ്ലെ കുറയുന്നത് മൂലം കണ്ണിന്റെ രക്ത കുഴലുകളെല്ലാം അടയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. തുടക്കത്തിലെ ലക്ഷണങ്ങൾ പ്രകടിപ്പിക്കണം എന്നില്ല. നാലഞ്ചു വർഷങ്ങൾ കഴിയുമ്പോഴാണ് അസുഖം കാഴ്ചയെ ബാധിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *