മിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒരു പഴമാണ് സപ്പോട്ട. നിരവധി ആരോഗ്യ ഗുണങ്ങൾ സപ്പോട്ട നൽകുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പഴങ്ങളും പച്ചക്കറികളും എപ്പോഴും ശരീരത്തിന് നല്ല രീതിയിലുള്ള ആരോഗ്യം നിൽക്കുന്നവയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ലഭിക്കുന്നതിൽ ഏറ്റവും കൂടുതലായി നാച്ചുറൽ ഷുഗർ അടങ്ങിയിട്ടുള്ള ഒന്നാണ് ചിക്കു. ഇത് മാത്രമല്ല ധാരാളം വൈറ്റമിൻസ് മിനറൽസ് എന്നിവ കൂടി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
ഇതിൽ വൈറ്റമിനെ കുറിച്ച് പറയുകയാണെങ്കിൽ വൈറ്റമിൻ എ യും സിയും ഇ യും ആണ് ഏറ്റവും കൂടുതലായി ഇതിൽ അടങ്ങിയിട്ടുള്ളത്. അതുപോലെതന്നെ ധാരാളം ആന്റിഓക്സിഡന്റ്സ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ എല്ലാ ഗുണങ്ങളും ലഭിക്കുകയും അതുപോലെതന്നെ ദഹന സിസ്റ്റം ഏറ്റവും ഫലപ്രദമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. സാധാരണ ആറുമാസം കഴിയുമ്പോൾ ആണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തു തുടങ്ങുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും സംശയം ഉണ്ടാകാറുണ്ട്.
ഫ്രൂട്സ് വെജിറ്റബിൾസ് എന്നിവ കൊടുക്കാൻ കഴിയുമോ. തുടങ്ങിയ സംശയങ്ങൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഇത് ഇനി ആറുമാസം മുതൽ കൊടുക്കാവുന്ന ഒന്നാണ്. എല്ലാ ദിവസവും ഭക്ഷണത്തിന് ഇത് ഉൾപ്പെടുത്തുകയാണ് എങ്കിൽ വയറിന് യാതൊരു പ്രശ്നവും ഉണ്ടാകില്ല. ദഹന കൃത്യമായി നടക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല എനർജി സ്ട്രെങ്ത് പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. നാച്ചുറൽ ഷുഗർ നല്ല രീതിയിൽ എനർജി നൽകുന്ന ഒന്നാണ്. അതുപോലെതന്നെ ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻസ് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുകയും. ഉണ്ടാക്കാൻ സാധ്യതയുള്ള ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നതാണ്.
സാധാരണ കുട്ടികൾക്ക് എപ്പോഴും ഉണ്ടാകുന്നതാണ് ജലദോഷം. ഇത് ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കാനായി ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് കൃത്യമായി ഡൈജഷൻ നോർമൽ ആക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ കുട്ടികൾക്ക് ഉണ്ടാകുന്ന ചില ചെറിയ പോറലുകൾ ബ്ലീഡിങ് ഉണ്ടാക്കാതെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ഇതിൽ ധാരാളം മഗ്നീഷ്യം സിങ്ക് കാൽസ്യ അയൻ കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.