Thyroid symptoms in malayalam : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ തൈറോയ്ഡ് എന്ന പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ്. തൈറോയ്ഡ് എന്നത് ഒരു രോഗമല്ല ഒരു ഗ്രന്ഥിയാണ്. തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന രോഗങ്ങളെയാണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ എന്ന് പറയുന്നത്. നമ്മുടെ കഴുത്തിനു താഴെ ബട്ടർഫ്ലൈ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. നമ്മുടെ ശാരീരിക വളർച്ചയെ നിയന്ത്രിക്കുന്നതിനും നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം പകർന്നു.
നൽകുന്നതിനും നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ ശരിയായവിധം നടക്കുന്നതിനും എല്ലാം ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങൾ നേരിടുകയാണെങ്കിൽ അത് പലതരത്തിലാണ് അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്. പ്രധാനമായും തൈറോയ്ഡ് നേരിടുന്ന രോഗങ്ങൾ എന്ന് പറയുന്നത് ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോ തൈറോയിഡിസം ഗോയിറ്റർ എന്നിങ്ങനെയുള്ളവയാണ്.
ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോൺ ആയ ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോൺ കുറഞ്ഞുവരുന്ന അവസ്ഥയാണ്. അതുപോലെ തന്നെ തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കൂടിവരുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നത്. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിൽ എന്തെങ്കിലും തരത്തിലുള്ള വീക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ.
അതിനെ ഗോയിറ്റർ എന്നും പറയുന്നു. അതോടൊപ്പം തന്നെ ഇന്ന് തൈറോയ്ഡിൽ ക്യാൻസറുകളും അധികമായി തന്നെ കാണുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഹൈപ്പർ തൈറോയിഡിസം ആണെങ്കിൽ അത് അമിതമായിട്ടുള്ള ക്ഷീണം ശരീരഭാരം ക്രമാതീതമായി കുറയുക മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.