നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിനും ശരിയായവിധം നടത്തുന്നതിനും നല്ല ബാക്ടീരിയകൾ അത്യാവശ്യമായി തന്നെ വേണം. ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നമ്മുടെ ഗട്ടിൽ ഇല്ലെങ്കിൽ ഇത് പലതരത്തിലുള്ള ദോഷങ്ങളാണ് വരുത്തി വയ്ക്കുന്നത്. ഇത്തരത്തിൽ നല്ല ബാക്ടീരിയകളുടെ അഭാവം നമ്മുടെ ദഹനത്തെ ബാധിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാൽ ഇതിന് പുറമെ നമ്മുടെ ശരീരത്തിൽ നടക്കുന്ന.
ഒട്ടുമിക്ക ആക്ടിവിറ്റികളുടെ പ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്നതും ഇത്തരത്തിൽ ഗട്ടിൽ നല്ല ബാക്ടീരിയകളുടെ അഭാവം ഉള്ളതിനാലാണ്. നമ്മുടെ ശരീരത്തിലേക്ക് നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും എല്ലാം എത്തുന്ന വിഷാംശങ്ങളും അമിതമായി ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും മറ്റും എടുക്കുന്നത് വഴി നമ്മൾ ശരീരത്തിലെ നല്ല ബാക്ടീരിയകൾ നശിക്കുകയും പൊട്ട ബാക്ടീരിയകൾ പെറ്റു പെരുകുകയും ചെയ്യുന്നു.
ഇത്തരത്തിൽ നമ്മുടെ ഗട്ടിലെ നല്ല ബാക്ടീരിയകൾ നശിക്കുന്നതിന്റെ ഫലമായി അവിടെ ഉല്പാദിപ്പിക്കപ്പെടേണ്ട പല ഹോർമോണുകൾക്കും അഭാവം സംഭവിക്കുന്നു. ഇത്തരത്തിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുമ്പോൾ അത് നാഡികളിലൂടെ തലച്ചോറിൽ എത്തി അവിടെ നിന്നാണ് നമുക്ക് നമ്മുടെ പ്രവർത്തനങ്ങൾ ശരിയായിവിധം നടത്താൻ സാധിക്കുന്നത്. അത്തരത്തിൽ നമുക്ക് സന്തോഷം നൽകുന്ന സെലടോൺ എന്ന ഹോർമോൺ ഗട്ടിൽ ഉത്പാദിപ്പിക്കപ്പെടുകയും.
നാഡീവ്യൂഹങ്ങളുടെ തലച്ചോറിൽ എത്തി നമുക്ക് സന്തോഷം എന്ന അവസ്ഥ ഉണ്ടാക്കിത്തരുന്നു. എന്നാൽ ഗട്ടിൽ നല്ല ബാക്ടീരിയകളുടെ അഭാവം ഉണ്ടാകുമ്പോൾ ഈ ഹോർമോണുകളുടെ പ്രവർത്തനം കുറയുകയും എപ്പോഴും സന്തോഷത്തിന് പകരം വിഷാദം ആൻസൈറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ശരിയായ വിധം ട്രീറ്റ് ചെയ്യേണ്ടത് നമ്മുടെ ഗട്ടിലാണ്. തുടർന്ന് വീഡിയോ കാണുക.