ജീവിതത്തിൽ ഒരിക്കലും ഫിഷർ വരാതിരിക്കാനും വന്നവർക്ക് അത് എളുപ്പത്തിൽ മാറ്റിയെടുക്കാനും ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

നാം നേരിടുന്ന വളരെ വലിയൊരു പ്രശ്നമാണ് ഫിഷർ. ഏകദേശം മൂലക്കുരുവിനോട് സാദൃശ്യമുള്ള ഒരു രോഗാവസ്ഥ ആയതിനാൽ തന്നെ ഇതിനെ എല്ലാവരും മൂലക്കുരുവായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മലബന്ധം തുടരെത്തുടരെ നേരിടുകയും മലം ശരിയായി പോകാൻ പ്രഷർ ചെലുത്തുന്നതിന്റെ ഫലമായി മലദ്വാരത്തിന്റെ അടിവശത്ത് ഉണ്ടാകുന്ന ചെറിയ വിള്ളലുകളും പൊട്ടലുകളും ആണ് ഫിഷർ. പൈൽസിനേക്കാൾ ഏറെ അസഹ്യമായ വേദനയും ചൊറിച്ചിലും മറ്റുമാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഇത്തരമൊരു അവസ്ഥയിൽ ബാത്റൂമിൽ പോകുന്നത് വളരെയേറെ പ്രയാസകരമാകുന്നു. വേദനയോടൊപ്പം തന്നെ ഈയൊരു അവസ്ഥയിൽ ബ്ലീഡിങ് ഉണ്ടാകുന്നു. മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗമായതിനാൽ തന്നെ ഇതിനെ പുറത്ത് പറയാൻ പോലും മടി കാണിക്കുന്നവരാണ് നമ്മുടെ കൂട്ടത്തിലുള്ളവർ. അതിനാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങളെ നമുക്ക് വളരെ വേഗം നമ്മുടെ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റാൻ ചില കാര്യങ്ങൾ ശ്രേദ്ധിക്കേണ്ടതായിട്ടുണ്ട്.

അവയിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മലബന്ധത്തെ പൂർണ്ണമായി തടയുക എന്നത്. അതിനാൽ തന്നെ മലബന്ധത്തെ ചെറുക്കുവാൻ അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ വേണം നാം ഓരോരുത്തരും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. അത്തരത്തിൽ ധാരാളം ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. ചക്ക മാങ്ങ മുരിങ്ങയില ചീരയില എന്നിങ്ങനെയുള്ള നാരുകളാൽ സമ്പുഷ്ടമായവ മാറിമാറി കഴിക്കാൻ ശ്രമിക്കേണ്ടതാണ്.

അതുപോലെ തന്നെ ദിവസത്തിൽ 45 മിനിറ്റ് എങ്കിലും സമയം കണ്ടെത്തേണ്ടതാണ്. നല്ലൊരു വ്യായാമ ശീലം നമ്മുടെ ശരീരത്തിലെ എല്ലാത്തരത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും എല്ലാ രോഗങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുകയാണ് വേണ്ടത്. വെള്ളം ധാരാളം കുടിക്കുന്നത് നമ്മുടെ ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *