Hernia symptoms male : കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹെർണിയ. മറ്റുള്ള രോഗങ്ങൾ കൂടുന്നത് പോലെ തന്നെ ഹെർണിയ എന്ന അവസ്ഥയും ഇന്നത്തെ സമൂഹത്തിൽ കൂടുതലായി തന്നെ കാണുന്നു. ഹെർണിയ എന്നത് ശരീരഭാഗം അത് ഇരിക്കേണ്ട സ്ഥലങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ്. ഹെർണിയ കുട്ടികളിൽ ജന്മനാ തന്നെ കാണാൻ സാധിക്കുന്നു.
എവിടെ വേണമെങ്കിലും ഹെർണിയ കാണാമെങ്കിലും ഇത് കൂടുതലായി വയറിന്റെ ഭാഗത്താണ് കാണുന്നത്. വയറിന്റെ ഭാഗത്തുകൂടെ കുടൽ പുറത്തേക്ക് കടക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് ചില സമയത്ത് പുറത്തേക്ക് വരികയും പിന്നീട് അത് തനിയെ ഉള്ളിലേക്ക്പോവുകയും ചെയ്യുന്നു. ഇത് പുറത്തേക്ക് വരുന്ന സമയത്ത് വയറിന്റെ ഭാഗത്ത് തടിപ്പ് പോലെ നമുക്ക് അനുഭവപ്പെടാം. ഇതിന്റെ ആദ്യം കാണുന്ന ലക്ഷണം മുഴകളാണ്. ഒരു ഭാഗം അല്പം പുറത്തേക്ക് മുഴച്ചു നിൽക്കുന്നതുപോലെ കാണാം.
അതോടൊപ്പം തന്നെ ഭാരമെടുക്കുമ്പോൾ വേദന അനുഭവപ്പെടുക എന്നിട്ടും നിൽക്കുമ്പോഴും ചുമക്കുമ്പോഴും എല്ലാം വേദന ഉണ്ടാവുക എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. ഈയൊരു അവസ്ഥ അതിന്റെ മൂർച്ചയിൽ എത്തുമ്പോൾ അത് ശർദ്ദി വയറു പിടുത്തം എന്നിങ്ങനെ മറ്റു ലക്ഷണങ്ങളും പുറപ്പെടുവിക്കാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.
എന്ന് പറയുന്നത് കുടൽ പുറത്തേക്ക് തള്ളി നിൽക്കുന്നതിനാൽ കുടലിന്റെ പ്രവർത്തനം ശരിയായ വിധം നടക്കാത്തതാണ്. ഇത്തരത്തിൽ കുടൽ പുറത്തേക്ക് തള്ളി നിൽക്കുമ്പോൾ അവിടെക്കുള്ള രക്തപ്രവാഹം കുറയുകയും ഭക്ഷണപദാർത്ഥങ്ങളും മറ്റും അവിടെ കെട്ടി കിടക്കുകയും അത് അണുബാധകളിലേക്കും മറ്റു പ്രശ്നങ്ങളിലേക്കും വഴിവയ്ക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.