ശാരീരിക വേദനയിൽ തന്നെ ഇന്ന് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് നടുവേദന. നടുവേദനകൾ പലവിധത്തിലാണ് ഓരോരുത്തരും ഉണ്ടാകുന്നത്. ചില രോഗങ്ങളുടെ ലക്ഷണമായും ചില ജോലികൾ ചെയ്യുന്നത് വഴിയും ഇത്തരത്തിൽ നടുവേദനകൾ കാണാം. കായിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നവർ.
എന്നിങ്ങനെ ഒട്ടനവധി ആളുകളിലാണ് നടുവേദനകൾ സ്ഥിരമായി തന്നെ കാണുന്നത്. ചിലർക്ക് ഡിസ്ക് പ്രശ്നങ്ങൾ വഴിയും നടുവേദനകൾ കാണാവുന്നതാണ്. പ്രായമാകുമ്പോൾ എല്ലുകളുടെ ബലക്ഷയം കൂടിവരുമ്പോഴും ഇത്തരത്തിൽ നടുവേദനകൾ സ്ഥിരമായി തന്നെ കാണാം. ഇത്തരത്തിലുള്ള നടുവേദനകളെ ശരിയായ വിധം ചികിത്സിക്കാതെ പെയിൻ കില്ലറുകളും മറ്റും കഴിച്ചുകൊണ്ട് അവയെ മറികടക്കാൻ ശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. ഒട്ടുമിക്കുന്ന നടുവേദനകളും പ്രത്യേകിച്ചൊരു കാരണങ്ങൾ ഇല്ലാതെ തന്നെയാണ്.
നമ്മിൽ ഉണ്ടാകുന്നത്. എന്നിരുന്നാലും എല്ലാം നടുവേദനയും നിസ്സാരമായി കാണരുത്. പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റുകളോ മറ്റും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിൽ പ്രായമാകുമ്പോൾ അവർക്ക് എല്ലുകളുടെ ബലക്ഷയം മൂലം നടുവേദനകൾ ഉണ്ടാകാം. കൂടാതെ നടുവേദനയോടൊപ്പം കടുത്ത പനിയും വിറയലും കാണുകയാണെങ്കിൽ അതിനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നടുവേദനയ്ക്ക് ഒപ്പം ഇത്തരത്തിൽ പനി ഉണ്ടാകുന്നത് ഡിസ്കിന്റെ ഭാഗത്ത് പഴുപ്പ് കെട്ടിക്കിടക്കുന്നത് മൂലമോ മറ്റും പല തരത്തിലുള്ള കാരണങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകാം. അതിനാൽ തന്നെ ഇത്തരത്തിൽ കാണുകയാണെങ്കിൽ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. കൂടാതെ മുൻപ് ക്യാൻസറുകൾ ഉണ്ടായിട്ടുള്ള വ്യക്തികൾ ആണെങ്കിൽ അവർക്ക് ഇത്തരത്തിൽ നടുവേദനകൾ അടിക്കടി ഉണ്ടാകുമ്പോൾ അവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.