നിത്യേന നാമോരോരുത്തരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. പ്രായഭേദമന്യേ ഇത് ഇന്ന് സർവ്വസാധാരണമാണ്. പറയുമ്പോഴും കേൾക്കുമ്പോൾ നിസ്സാരമാണെങ്കിലും അനുഭവിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള ഒന്നാണ് ഗ്യാസ്ട്രബിൾ. ജീവിതരീതി മാരുന്നതനുസരിച്ച് ഇത്തരത്തിലുള്ള രോഗങ്ങളും ഓരോരുത്തരുടെ ശരീരത്തിൽ കൂടി വരുന്നതായി കാണാൻ സാധിക്കും. ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ ഏകദേശം നെഞ്ചിന്റെ ഭാഗത്തായി നല്ലവേദനയായിരിക്കും അനുഭവപ്പെടുക.
അതോടൊപ്പം തന്നെ വയറ് വേദനയായും വയറു വീർത്തിരിക്കുന്നതായും ഇത് അനുഭവപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. മലബന്ധം പോലുള്ള രോഗങ്ങളുടെ ഒരു ലക്ഷണം കൂടിയാണ് ഗ്യാസ്ട്രബിൾ. കൂടാതെ നാം ശരിയായ രീതിയിൽ ഭക്ഷണം ചവച്ച് അരക്കാത്തതും സ്ട്രോ ഉപയോഗിച്ച് ഭക്ഷണങ്ങൾ കഴിക്കുന്നതും എല്ലാം ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങളാണ്. കൂടാതെ നമ്മുടെ ശരീരത്തിന്.
പിടിക്കാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴും ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതായി കാണാം. കൂടാതെ അമിത വണ്ണം ഉള്ളവർ യാതൊരു തരത്തിലുള്ള വ്യായാമം ചെയ്യാത്തവർ എന്നിവർക്കും ഗ്യാസ്ട്രബിൾ അടിക്കടി ഉണ്ടാവുന്നതായി കാണാൻ സാധിക്കും. കൂടാതെ മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ദുശീലങ്ങളും ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നതിന് കാരണങ്ങളാണ്. ഇത് വയറിനുള്ളിൽ നീർക്കെട്ട് ഉണ്ടാക്കുകയും അതുവഴി കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരികയും.
ചെയ്യുമ്പോൾ ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു. കൂടാതെ ഇലക്കറികൾ പച്ചക്കറികൾ എന്നിങ്ങനെയുള്ളവ അമിതമായി കഴിക്കുമ്പോഴും മണ്ണിനടിയിൽ ഉണ്ടാകുന്ന കിഴങ്ങുവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുമ്പോഴും ഗ്യാസ് ഫോം ചെയ്യുന്നതായി കാണാൻ സാധിക്കും. കൂടാതെ ഒരേസമയം ധാരാളം ഭക്ഷണം കഴിക്കുന്നതും ഭക്ഷണം കഴിച്ച് ഉടനെ കിടക്കുന്നതും എല്ലാം ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.