പിരീഡ്സ് സമയത്ത് അകാരണമായി ദേഷ്യം നിങ്ങളിൽ ഉളവാകാറുണ്ടോ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ…| Menstrual period time

Menstrual period time : ഒരു പെൺകുട്ടി അവളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ പലതരത്തിലുള്ള മാറ്റങ്ങളും അവളിൽ ഉണ്ടാകുന്നു. ഇതിനെയെല്ലാം സ്വാധീനിക്കുന്നത് സ്ത്രീ ഹോർമോണുകളാണ്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രജനും പ്രോജസ്ട്രോണും ഈ സമയത്തോടുകൂടി ഉത്പാദനം തുടങ്ങുകയും ആർത്തവവിരാമ സമയത്ത് അതിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഹോർമോണുകൾ ആർത്തവ കാലഘട്ടങ്ങളിൽ അവൾക്ക് രക്ഷാകവചമാണ്.

എന്നിരുന്നാലും ഇത്തരത്തിലുള്ള ആർത്തവ സമയങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഈ ഹോർമോണുകൾ വഴി ഉണ്ടാകാറുണ്ട്. അതിൽ ഒന്നാണ് ആർത്തവ സമയത്തുണ്ടാകുന്ന വേദനയും ദേഷ്യവും എല്ലാം. ചിലവർക്ക് ആർത്തമ സമയത്ത് വളരെ വലിയ വയറുവേദനയും തലവേദനയും ശർദ്ദിയും എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഇത് ശാരീരിക പരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ആയതിനാൽ തന്നെ വളരെയേറെ അസ്വസ്ഥതകളാണ് ഓരോ സ്ത്രീകളും നേരിടുന്നത്.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില സ്ത്രീകൾ മാനസിക പരമായിട്ടുള്ള പല പ്രശ്നങ്ങളും ആർത്തവ സമയത്ത് അനുഭവിക്കാറുണ്ട്. ഇതിനെ പൊതുവേ ആരും വലിയ കാര്യമായി പരിഗണിക്കാറില്ല. ഇത്തരത്തിൽ ചില സ്ത്രീകൾക്ക് ആർത്തവസമയത്ത് അതിനെ 10 ദിവസം മുൻമ്പോ അകാരണമായി ദേഷ്യം വിഷമം മാനസിക സമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നു. ഈ സമയങ്ങളിൽ അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

ആരോഗ്യപ്രശ്നങ്ങളെ മറക്കുന്നതിനെ ഗുളികകളും മറ്റും കഴിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് യാതൊരു തരത്തിലുള്ള മാർഗ്ഗങ്ങളും സ്ത്രീകളുടെ മുൻപിൽ ഇല്ല. അതിനാൽ തന്നെ ഈ സമയങ്ങളിൽ അവർ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാൻ പരമാവധി പാടുപെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള മാനസിക പരമായിട്ടുള്ള വിഷമതകളെ മറികടക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *