Remedy for back pain : നാമോരോരുത്തരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു ശാരീരിക വേദനയാണ് നടുവേദന. നടുവേദന ചിലവർക്ക് ഇടയ്ക്കിടെ വരുന്നതായിരിക്കും. എന്നാൽ കാര്യമായ രീതിയിൽ ഇതിനെ ട്രീറ്റ് ചെയ്യാതെ അവോയിഡ് ചെയ്യുന്നവരാണ് ഓരോരുത്തരും. നടുവേദന അനുഭവിക്കുന്ന നേരത്ത് ഏതെങ്കിലും വേദനസംഹാരികളെ കഴിച്ച് അവയെ ശമിപ്പിക്കാൻ ആണ് ഓരോരുത്തരും ശ്രമിക്കാറുള്ളൂ. എന്നാൽ എന്ത് കാരണം വഴിയാണ് നടുവേദന ഉണ്ടാകുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല.
ഇത്തരത്തിൽ നടുവേദനയുടെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞ് അതിനെ ചികിത്സിക്കുകയാണെങ്കിൽ ഇത് പൂർണമായും നമ്മുടെ ജീവിതത്തിൽ നിന്ന് വിട്ടു പോകുന്നതാണ്. നടുവേദനകൾ പലതരത്തിലുണ്ട്. നാം ചെയ്യുന്ന ജോലികളാൽ നടുവേദനകൾ ഉണ്ടാകാം. ഇന്നത്തെ കാലത്തെ കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലി ചെയ്യുന്നവർക്ക് അധികനേരം ഇരിക്കുന്നതിനാൽ തന്നെ നടുവേദനകൾ ഉണ്ടാകുന്നു. കൂടാതെ കായിക അധ്വാനം ഉള്ള ജോലി ചെയ്യുന്നവർക്കും ഒന്നോ രണ്ടോ ഓപ്പറേഷനുകൾ ചെയ്യേണ്ടി വന്നവർക്കും.
പ്രായാധിക്യ മൂലവും നടുവേദനകൾ ഉണ്ടാക്കാം. ഇത്തരം നടു വേദനകളെ പ്രധാനമായും മൂന്നായാണ് തരംതിരിക്കുന്നത്. ഇവയിൽ സിവിയർ ആയിട്ടുള്ള നടുവേദനകൾ മൂന്നോ നാലോ മാസത്തിനു ശേഷവും വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ അത് അവോയിഡ് ചെയ്യാതെ ചികിത്സ നേടേണ്ടത് അനിവാര്യമാണ്. മറ്റുള്ള നടുവേദനകൾ നമുക്ക് നമ്മുടെ ജീവിത രീതിയിലും ആഹാരരീതിയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് മറികടക്കാവുന്നതേയുള്ളൂ.
കൂടാതെ ചില രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിലുള്ള നടുവേദനകൾ കാണാം. ഇത്തരത്തിൽ നടുവേദനകൾ ഉണ്ടാകുമ്പോൾ അതോടൊപ്പം തന്നെ പല ലക്ഷണങ്ങളും ശരീരത്ത് കാണാം. നടുവേദനയോടൊപ്പം പനിയും അതുകൂടാതെ തന്നെ ശരീരഭാരം അമിതമായി കുറയുന്നതും നാമോരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങളോട് കൂടി നടുവേദന കാണുമ്പോൾ അവ പലതരത്തിലുള്ള മരുന്നുകൾ കഴിച്ചതുകൊണ്ടും എണ്ണകൾ പുരട്ടി തടവിക്കൊണ്ടും മാറാതെ നിൽക്കുന്നു. തുടർന്ന് വീഡിയോ കാണുക.