വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ കണക്കിലെടുത്തു കൊണ്ടാണ് എല്ലാവരും അവരവരുടെ സ്വപ്നതുല്യമായ വീടുകൾ നിർമ്മിക്കുന്നത്. ഇത്തരത്തിൽ വാസ്തുശാസ്ത്രം അനുസരിച്ച് പണിയുന്ന വീടുകളിൽ പോസിറ്റീവ് എനർജികൾ വളരെയധികം തന്നെ കാണാൻ സാധിക്കും. അത് ആ വീടിനും വീട്ടിൽ താമസിക്കുന്ന വ്യക്തികൾക്കും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കുന്നു. അത്തരത്തിൽ വീടുകൾ നിർമ്മിക്കുമ്പോൾ അതിൽ ഏറെ പ്രാധാന്യം കൽപ്പിക്കേണ്ട ഒരു ഇടമാണ് ഭക്ഷണം.
കഴിക്കാൻ ഇരിക്കുന്ന സ്ഥലം. ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള പോലെതന്നെ ഈ സ്ഥലവും വൃത്തിയായി തന്നെ നാമോരോരുത്തരും സൂക്ഷിക്കണം. അന്നപൂർണേശ്വരി ദേവി കൂടി കൊള്ളുന്ന ഇടം കൂടിയാണ് ഭക്ഷണം കഴിക്കുന്ന ഈ സ്ഥലം. അതിനാൽ തന്നെ വാസ്തുശാസ്ത്രപരമായി പലതരത്തിലുള്ള കാര്യങ്ങളും ഈ സ്ഥലത്തിൽ പോസിറ്റീവ് ഊർജ്ജം വന്ന് നിറയുന്നതിനും അതുവഴി നമ്മളിലും പോസിറ്റീവ് കാര്യങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇത്തരം കാര്യങ്ങൾ പാലിച്ചുകൊണ്ടാണ് ഓരോ വീടുകളിലെയും ഭക്ഷണം കഴിക്കുന്ന ഇരിപ്പിടം ഉള്ളത് എങ്കിൽ ആ വീടുകളിൽ അന്നപൂർണേശ്വരി ദേവിയുടെയും ലക്ഷ്മി ദേവിയുടെയും വാസം നമുക്ക് ഉറപ്പിക്കാനാകും. അതിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ഭക്ഷണം കഴിക്കുന്ന ഇരിപ്പിടം നല്ല വെളിച്ചമുള്ള സ്ഥലമായിരിക്കണം. ഇത്തരത്തിൽ വെളിച്ചം പോസിറ്റീവ് ഊർജ്ജത്തെ കൊണ്ടുവരുന്നു.
അതിനാൽ തന്നെ നാം വെളിച്ചമുള്ള സ്ഥാനത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും പോസിറ്റീവ് ആയിട്ടുള്ള പല മാറ്റങ്ങളും ഉണ്ടാകുന്നു. നമ്മുടെ വീടുകളിൽ പല സ്ഥലത്തും ഭംഗിക്ക് വേണ്ടി പലതരത്തിലുള്ള ചിത്രങ്ങളും വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഊണ് മുറികളിൽ ചിത്രങ്ങൾ വയ്ക്കുമ്പോൾ അത് വന്യമൃഗങ്ങളുടെയോ പേടിപ്പെടുത്തുന്ന ചിത്രങ്ങളോ വയ്ക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.