പല രോഗങ്ങളാൽ വലയുന്നവരാണ് നാം ഓരോരുത്തരും.അത്തരത്തിൽ ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ എന്നത് മുടികൾ അനിയന്ത്രിതമായി കൊഴിയുന്ന ഒരു അവസ്ഥയാണ്. ഇതുവഴി നാം കിടക്കുന്ന ബെഡിലും അതുപോലെതന്നെ കുളിക്കുമ്പോഴും മുടി ഈരുമ്പോഴും മുഴുവൻ നല്ലവണ്ണം കൊഴിയുന്ന അവസ്ഥയാണ് ഇത്. ചിലർക്ക് മുടികൊഴിച്ചൽ അവരുടെ തലയോട്ടി വരെ കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത് മാനസികമായും ശാരീരികമായും ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. മുടികൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ടാകാം. അവയിൽ പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് നാം മുടിയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഓയിലുകളിലെയും ഷാമ്പുകളിലെയും എല്ലാം കെമിക്കലുകളാണ്. എന്നാൽ ഇത് ഒരു കാരണം മാത്രമേ ആകുന്നുള്ളൂ. എന്നാൽ ഇതിനുമപ്പുറം മറ്റ് ഒട്ടനവധി വശങ്ങൾ ഇതിന്റെ പിന്നിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മാനസികമായിട്ടുള്ള വിഷമങ്ങൾ. ഒരു വ്യക്തി മാനസിക സമ്മർദ്ദത്താൽ അസ്വസ്ഥത.
നേരിടുന്ന ഒരാൾ ആണെങ്കിൽ ആ വ്യക്തിക്ക് മുടികൊഴിച്ചിൽ സർവ്വസാധാരണമായി കാണപ്പെടുന്നു. ഡിപ്രഷൻ ആൻഡ് സേഫ്റ്റി ഉറക്കമില്ലായ്മ സ്ട്രെസ്സ് എന്നിങ്ങനെയുള്ള അവസ്ഥയുള്ളവർക്കും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഇതിന് പുറമേ ആരോഗ്യപരവുമായ ഒട്ടനവധി രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ഈ മുടികൊഴിച്ചിൽ. ഹൈപ്പോതൈറോയിഡിസം പിസിഒഡി എന്നീങ്ങനെ ധാരാളം.
രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നുതന്നെയാണ് ഇത്. കൂടാതെ വയർ സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ ആണെങ്കിൽ അവരിലും മുടികൊഴിച്ചിൽ കാണാം.അതിനാൽ തന്നെ മുടികൊഴിച്ചിൽ എന്ന അവസ്ഥയെ ആരും നിസാരമായി കാണരുത്. ഏതൊക്കെ കാരണം കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നതെന്ന് തുടക്കത്തിൽ തന്നെ തിരിച്ചറിയേണ്ടത് ഇതിനാൽ അത്യാവശ്യമാണ്.തുടർന്ന് വീഡിയോ കാണുക.