ആരോഗ്യസംരക്ഷണത്തിൽ ഏറെ ഗുണകരമായ നിരവധി ആഹാരപദാർത്ഥങ്ങൾ നമുക്കറിയാം. ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യസംരക്ഷണത്തിന് ഈന്തപ്പഴം ഒരു അവിഭാജ്യഘടകമാണ്. അത് എന്തുകൊണ്ടാണ് എന്നാണ് ഇവിടെ പറയുന്നത്. ലോകം മുഴുവനായി നിരവധി തരത്തിലുള്ള ഈന്തപ്പഴം കാണാൻ കഴിയും.
ഇതിൽ ധാരാളം മിനറൽസ് നാരുകൾ ആന്റി ഓക്സിഡൻസ് കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം കോപ്പർ മാഗ്നസ് അയൺ പ്രോടീൻ അതുപോലെതന്നെ ബി വിറ്റാമിനുകൾ ആയ റൈബോഫ്ലേവിൻ നിയാസിന് തയാമിൻ ഉം വിറ്റാമിൻ സിയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് അന്നജം കൊണ്ട് സമ്പുഷ്ടമായ ഒന്നാണ്. കൂടാതെ ഫാറ്റ് കുറഞ്ഞ ഭക്ഷണമാണ് ഇത്. നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ ഒന്നാണ്.
ഇത് വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചാൽ ഗുണം ഇരട്ടിയാണ് ലഭിക്കുക. നല്ല ശോധനക്കും ദഹനപ്രക്രിയ സുഗമമാക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. മാത്രമല്ല പാലിനൊപ്പം രാത്രി ഭക്ഷണത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ്. മലവിസർജന ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ല ഒന്നാണ്.
രാവിലെ വെറും വയറ്റിൽ നാലോ അഞ്ചോ ഇന്തപ്പഴം കഴിക്കുന്നത് ആമാശയത്തിൽ പറ്റിക്കിടക്കുന്ന അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുകയും വയറു വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇരുമ്പ് സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. വിളർച്ച തടയാനും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും ഇരുമ്പ് പ്രധാനമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.