പണ്ടത്തെ കാലത്തെ അപേക്ഷിച്ച ഇന്ന് ഒട്ടുമിക്ക ആളുകളും മുഖസംരക്ഷണത്തിൽ പ്രാധാന്യം കൊടുക്കുന്നവരാണ്. അതിന്റെ ഒരു ഉദാഹരണം എന്ന് പറയുന്നത് ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ തന്നെയാണ്. എന്നാൽ ഇന്ന് ചർമ്മസംരക്ഷണത്തിന് ഏറ്റവും ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ചർമ്മത്തിലെ കറുത്ത പാടുകൾ. ചർമം എന്നു പറയുമ്പോൾ മുഖം മാത്രമല്ല നാം ഉദ്ദേശിക്കുന്നത്.
നമ്മുടെ ശരീരത്തിലെ ഒട്ടാകെ ഉണ്ടാകുന്ന കറുത്ത നിറത്തെ ആണ് ഇതിൽ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള കറുത്ത പാടുകൾ കൂടുതലായും കാണുന്നത് കക്ഷത്ത് തുടയിടുക്കുകളിൽ മുഖത്ത് കണ്ണിലെ ചുറ്റും ചുണ്ടുകൾ കഴുത്ത് എന്നിവിടങ്ങളിലാണ്. നാം ഓരോരുത്തരും ഇത്തരം കറുത്ത പാടുകൾ നീക്കി കളയുന്നതിന് പലവിധത്തിലുള്ള ഹോം റെമഡികളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കാറുണ്ട്.
എന്നാൽ ഒട്ടുമിക്ക ആളുകൾക്കും ഇതിന്റെ റിസൾട്ട് കിട്ടണമെന്നില്ല. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഈ കറുത്ത പാടുകൾ വരുന്നത് എന്ന് നാം തിരിച്ചറിയാത്തത് തന്നെയാണ്. ഏതൊക്കെ കാരണങ്ങൾ വഴിയാണ് ഇത്തരത്തിൽ കറുത്ത നിറങ്ങൾ വരുന്നതെന്ന് ആദ്യം നാം തിരിച്ചറിയേണ്ടതാണ്. അതിനുശേഷം ആ കാരണങ്ങളെയാണ് നാം ഏറ്റവും ആദ്യം ട്രീറ്റ് ചെയ്യേണ്ടത്.
കണ്ണിനും ചുറ്റുമുള്ള കറുത്ത നിറം എന്നു പറയുന്നത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഇത്തരത്തിൽ കറുത്ത കളർ വരുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് ഉറക്കമില്ലായ്മ സ്ട്രെസ്സ് എന്നിവയൊക്കെയാണ്. അതിനാൽ തന്നെ ഏറ്റവും ആദ്യം അവ നീക്കം ചെയ്യാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. പിന്നീട് അതിനു വേണ്ട റമഡികൾ ചെയ്യുന്നത് വഴി അവ പൂർണ്ണമായി തന്നെ ഒഴിഞ്ഞു പോയിക്കൊള്ളും. തുടർന്ന് വീഡിയോ കാണുക.