വൃക്കകളെ സംരക്ഷിച്ചുകൊണ്ട് നമുക്ക് നമ്മുടെ ജീവിതം നിലനിർത്താം കണ്ടു നോക്കൂ…| Protect Kidney Tips

Protect Kidney Tips : നമ്മുടെ സ്വത്തു തന്നെയാണ് നമ്മുടെ ശരീരം. അതിനാൽ തന്നെ നാമോരോരുത്തരും ശരീരസംരക്ഷണത്തിൽ അത്രമേൽ ശ്രദ്ധ കൊടുക്കേണ്ടവരാണ്. ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനമാണ് നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒരു അവയവത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രവർത്തനം ഇല്ലായ്മ കാണുകയാണെങ്കിൽ അത് നമ്മുടെ ജീവനെ തന്നെ ഭീഷണിയാണ്. നമ്മുടെ ശരീരത്തിലെ വലിയൊരു ദൗത്യം നിർവഹിക്കുന്ന അവയവമാണ് കിഡ്നി അഥവാ വൃക്കകൾ.

ഇവപ്രധാനമായും നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് ചെയ്യുന്നത്. നാo കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ശുദ്ധീകരിച്ച് അതിൽ ആവശ്യമായവ സ്വീകരിക്കുകയും അല്ലാത്തവ പുറന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഇതിന്റെ ധർമ്മം. കിഡ്നി മൂത്രമായാണ് ഇത് പുറന്തള്ളുന്നത്. അതിനാൽ തന്നെ കിഡ്നിയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശങ്ങൾ.

കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ അളവ് വർദ്ധിക്കുമ്പോൾ നമ്മുടെ കിഡ്നിക്ക് പ്രവർത്തന ഭാരം കൂടുകയും അതിന് അത് ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകുമ്പോൾ കിഡ്നി റിലേറ്റഡ് പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇവയ്ക്ക് പുറമേ യൂറിനൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും കിഡ്നിയുടെ പ്രവർത്തനം ഇല്ലാതാക്കാൻ കഴിവുള്ളത് തന്നെയാണ്. കൂടാതെ അമിതമായി കഴിക്കുന്ന പെയിൻ കില്ലറുകളുടെ ഉപയോഗവും അമിതമായ ഷുഗർ കണ്ടെന്റുകളുo കിഡ്നി വീക്കത്തിനെ കാരണമാകുന്നു.

ഇന്ന് നമ്മുടെ ജീവിതശൈലി രോഗങ്ങൾ കൂടുന്ന സാഹചര്യം ആയതിനാൽ തന്നെ കിഡ്നി ഡിസീസുകളും ഏറെകൊണ്ടിരിക്കുന്ന കാലഘട്ടം തന്നെയാണ്. ഇന്ന് എവിടെ നോക്കിയാലും ഡയാലിസിസ് പേഷ്യൻസുകൾ നമുക്ക് കാണാൻ സാധിക്കും. അതുപോലെതന്നെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇന്ന് ധാരാളമായി കണ്ടുവരുന്നു. അതിനാൽ തന്നെ കിഡ്നിയുടെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് ഇത് . തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *