ഇന്നത്തെ സമൂഹത്തെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ എന്നത്. കിഡ്നി സ്റ്റോൺ എന്ന് പറയുന്നത് കിഡ്നിയിൽ അടിഞ്ഞുകൂടുന്ന കല്ലുകളാണ്. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിൽ കിഡ്നി സ്റ്റോണുകൾ കാണാൻ സാധിക്കും. സ്ത്രീപുരുഷഭേദമന്യേ എല്ലാവരിലും കാണാമെങ്കിലും പുരുഷന്മാരിലാണ് ഇത് അധികമായി കണ്ടുവരുന്നത്. പണ്ടുകാലത്ത് പ്രായമായവരിൽ കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന് 20 കൾ കഴിഞ്ഞവരിലും കണ്ടുവരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
ഇത്തരത്തിൽ കിഡ്നിയിൽ കല്ല് അടിഞ്ഞുകൂടുന്നത് വഴി അസഹ്യമായ വേദനയാണ് ഓരോരുത്തരും അനുഭവിക്കേണ്ടത് ആയിട്ട് വരുന്നത്. ഇതുതന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണവും. ഇത്തരത്തിലുള്ള പെയിനുകൾ രാത്രി സമയങ്ങളിലും അല്ലെങ്കിൽ പുലർച്ചസമയങ്ങളിലാണ് കൂടുതലുമായും വ്യക്തികളിൽ കാണാറുള്ളത്. മറ്റു ചിലവർക്ക് മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അംശമായും അതുപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയായും വയറുവേദനയും എല്ലാം ഇത് പ്രകടമാകാറുണ്ട്.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കിഡ്നിയുടെ കല്ല് ഏത് സ്ഥാനത്താണ് ഇരിക്കുന്നത് എന്നതിനെ ആശ്രയിച്ച് ആയിരിക്കും ഉണ്ടാവുക. ഇത്തരത്തിലുള്ള രോഗത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മളിലെ വെള്ളം കുടി കുറവ് എന്നതാണ്. ഒരു മനുഷ്യൻ ശരാശരി മൂന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. അത്തരത്തിൽ വെള്ളം കുടിക്കാതെ വരുമ്പോൾ ഇത്തരത്തിൽ കിഡ്നി സ്റ്റോൺ രൂപപ്പെടുന്നു. ശരീരത്തിലെ വിഷാംശങ്ങളെയും കെമിക്കലുകളെയും മൂത്രത്തിലൂടെ പുറന്തള്ളുക.
എന്ന ധർമ്മമാണ് കിഡ്നി വഹിക്കുന്നത്. ശരിയായ രീതിയിൽ വെള്ളം കിഡ്നിയിൽ എത്താതിരിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള വിഷാംശങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയാതെ വരികയും അവ കിഡ്നിയിൽ അടിഞ്ഞുകൂടി ഇത്തരം ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ കയറിക്കൂടുന്ന കെമിക്കലുകളും മിനറൽസും കിഡ്നിയിൽ അടിഞ്ഞുകൂടി രൂപപ്പെടുന്നതാണ് കിഡ്നിയിലെ കല്ല്. തുടർന്ന് വീഡിയോ കാണുക.