നമ്മുടെ ശരീരത്തിൽ കരളിന്റെ തൊട്ടുതാഴയായി കാണുന്ന ഒരു ബലൂൺ പോലെയുള്ള അവയവമാണ് പിത്തസഞ്ചി. നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് അത്യാവശ്യമായി വേണ്ട പിത്തരസം ശേഖരിച്ചുവയ്ക്കുന്ന ഒരു അവയവമാണ് പിത്തസഞ്ചി. കരളാണ് പിത്തരസം ഉത്പാദിപ്പിച്ച് അത് പിത്തസഞ്ചിയിലേക്ക് എത്തിക്കുന്നത്. കൊഴുപ്പുകളെ ദഹിപ്പിക്കാൻ വേണ്ട പിത്തരസം ശേഖരിക്കുന്നതോടൊപ്പം തന്നെ ഭക്ഷണം ചെറുകുടലിൽ ദഹനത്തിന് വേണ്ടി എത്തിക്കുന്ന ജോലിയും ചെയ്യുന്നത്.
ഈ പിത്തസഞ്ചി തന്നെയാണ്. ഇത്തരത്തിൽ ദഹനരസം കരൾ ഉത്പാദിപ്പിക്കുകയും അത് പിത്തസഞ്ചി ശേഖരിക്കുകയും ചെയ്യുമ്പോൾ കരളിൽ ഉണ്ടാകുന്ന ചില വേസ്റ്റ് പ്രോഡക്ടുകളും പിത്തരസത്തോടൊപ്പം തന്നെ പിത്തസഞ്ചിയിൽ വന്നടിഞ്ഞു കൂടുന്നു. ഇത്തരത്തിൽ കരളിൽ നിന്ന് വേസ്റ്റ് പ്രൊഡക്ടുകൾ പിത്തരസത്തിലേക്ക് വരുന്നതിന്റെ ഭാഗമായിട്ടാണ് പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്നത്.
ഇതിനെ പിത്താശയ കല്ലുകൾ എന്നാണ് പറയുന്നത്. ഇത്തരത്തിൽ പിത്താശയത്തിൽ കല്ലുകൾ ഉണ്ടാകുമ്പോൾ അത് വേദനയായിട്ടാണ് പ്രകടമാകുന്നത്. വയറിന്റെ വലതുഭാഗത്ത് മുകളിൽ ആയിട്ടുള്ള വയറുവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. വയറു വേദനയോടെ ഒപ്പം തന്നെ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരികയും അതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും തുടർന്ന് ശർദ്ദി ഉണ്ടാവുകയും ചെയ്യുന്നു.
പിത്തരസത്തിലെ കൊഴുപ്പുകൾ കാൽസ്യം എന്നിവയും കല്ലുകൾ ആയി രൂപം പ്രാപിക്കുന്നതാണ്. ഇത്തരത്തിൽ വലുതും ചെറുതുമായി ഒട്ടനവധി കല്ലുകൾ പിത്തസഞ്ചിയിൽ കാണാൻ സാധിക്കും. ഏകദേശം പ്രായമാകുമ്പോഴാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കൂടുതലായും കാണപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഇത് അമിതമായി ഭാരമുള്ള സ്ത്രീകളിലാണ് കാണപ്പെടുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള പിത്താശയെ കല്ലുകൾക്ക് പിന്നിലുള്ളത്. തുടർന്ന് വീഡിയോ കാണുക.