കുട്ടികൾ സപ്പോട്ട കഴിക്കുന്നത് ഗുണം ചെയ്യുമോ… ഇക്കാര്യങ്ങൾ ഇനി അറിയാം…| More about Chiku Fruit

ധാരാളം പഴവർഗങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. ഓരോന്നിനും പല രീതിയിലും ആരോഗ്യ ഗുണങ്ങളും കാണാൻ കഴിയും. പഴവർഗങ്ങളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഫൈബർ കണ്ടന്റ് കൂടുതലായി കാണാൻ കഴിയുന്നത് ഇതിലാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സപ്പോട്ടയുടെ ഗുണങ്ങളും അതുപോലെ തന്നെ ഇത് കുട്ടികൾക്ക് കൊടുക്കുന്നത് മൂലം ലഭിക്കുന്ന പ്രത്യേക ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ലഭിക്കുന്നതിൽ ഏറ്റവും കൂടുതൽ നാച്ചുറൽ ഷുഗർ അടങ്ങിയിട്ടുള്ള ഒരു പഴം കൂടിയാണ് ചിക്കു. അത് മാത്രമല്ല ഇത് കൂടാതെ ധാരാളം വൈറ്റമിൻ മിനറൽസ് അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്.

ഇതിൽ വൈറ്റമിന്റെ കാര്യം പറയുകയാണ് എങ്കിൽ വൈറ്റമിൻ എ യും സി യും ആണ് ഏറ്റവും കൂടുതലായി ഇതിൽ കാണാൻ കഴിയുക. അതുപോലെതന്നെ ധാരാളം ആന്റിഓക്സിഡന്റ്സ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഭക്ഷണത്തിൽ ചേർക്കുകയാണ് എങ്കിൽ എല്ലാ ഗുണങ്ങളും ഒരുമിച്ച് ലഭിക്കുകയും അതുപോലെതന്നെ ഡയജസ്റ് കൃത്യമായ രീതിയിൽ കൊണ്ടുവരാനും ഇത് സാധിക്കുന്നതാണ്. സാധാരണ ആറുമാസം കഴിയുമ്പോൾ ആണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തു തുടങ്ങുന്നത്. അപ്പോൾ നമുക്ക് കൺഫ്യൂഷനാണ്. പഴങ്ങളും പച്ചക്കറികളും കൊടുക്കാൻ കഴിയുമോ എന്ന് സംശയമെല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഈ പഴം നന്നായി പേസ്റ്റ് രൂപത്തിൽ ആക്കി കുട്ടികൾക്ക് കൊടുക്കാവുന്നതാണ്.

ഇത് എല്ലാദിവസവും ഭഷണത്തിൽ കൊടുക്കുകയാണെങ്കിൽ ഇതു വയറിന് യാതൊരു പ്രശ്നവും ഉണ്ടാകില്ല. മാത്രമല്ല ഡയജക്ഷൻ കൃത്യമായിരിക്കും. മാത്രമല്ല അവർക്ക് നല്ല എനർജി സ്‌ട്രെങ്ത് എന്നിവ ലഭിക്കുന്നത് ആണ്. നല്ല എനർജി ലഭിക്കുന്ന ഒരു കണ്ടന്റാണ് നാച്ചുറൽ ഷുഗർ എന്ന് പറയുന്നത്. അതുപോലെതന്നെ ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻസ് അവരുടെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുകയും അതുപോലെ അവർക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാ തരത്തിലുള്ള ഇൻഫെക്ഷനിൽ നിന്നും അവർക്കു മോചനം ലഭിക്കുകയും ചെയ്യുന്നതാണ്.

അതുപോലെതന്നെ സാധാരണ കുട്ടികൾക്ക് പോലും ഉണ്ടാകുന്ന ഒന്നാണ് ജലദോഷം എന്ന് പറയുന്നത്. ഇതു ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കാൻ ഈ പഴം കൊടുക്കുന്നത് വഴി സഹായിക്കും. അതുപോലെതന്നെ ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അത് കുട്ടികൾക്ക് കൃത്യമായ ഡൈജെക്ഷൻ നോർമൽ ആക്കിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കുട്ടികൾക്ക് ഉണ്ടാവുന്ന ചെറിയ പോറലുകളും മറ്റും ബ്ലീഡ് ആകാതെ സംരക്ഷിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ധാരാളം മിനറൽസ് അടങ്ങിയിട്ടുള്ള ഈ പഴത്തിൽ മഗ്നീഷ്യം സിംഗ് കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *