വരണ്ട ചർമം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? ഇതിന്റെ കാരണങ്ങൾ ആരും തിരിച്ചറിയാതിരിക്കരുതേ…| Dry skin will leave

Dry skin will leave : ഇന്ന് വിവിധതരത്തിലുള്ള ത്വക്ക് രോഗങ്ങളാണ് ഉള്ളത്. പൊതുവേ നാം ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പ്രാധാന്യമൊന്നും നൽകാറില്ല. എന്നാൽ നമ്മൾ നിസ്സാരമായി കാണുന്ന ഇത്തരം രോഗങ്ങൾ ആയിരിക്കും മറ്റു പല രോഗാവസ്ഥകളിലേക്ക് നയിക്കുന്നത്. അത്തരത്തിലുള്ള ഒരു ത്വക്ക് രോഗമാണ് വരൾച്ച. വരണ്ട ചർമ്മത്തെയാണ് വരൾച്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിലുള്ള വരണ്ട ചർമം ചിലവർക്ക് ജനനം മുതൽ ഉണ്ടാകുന്നു.

എന്നാൽ മറ്റു ചിലർക്ക് കാലാവസ്ഥ മൂലമാണ് ഉണ്ടാകാറുള്ളത്. ചർമ്മത്തിൽ എണ്ണമയം ഇല്ലാത്ത ഒരവസ്ഥയാണ് ഇത്. ഇതുമൂലം ചൊറിച്ചിൽ ഉണ്ടാവുകയും സ്കിന്നിനെ വിള്ളൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒട്ടനവധി അസ്വസ്ഥതകളാണ് നമ്മൾ സൃഷ്ടിക്കുന്നത്. ഇതുമൂലം നമ്മുടെ ചർമം പുറംലോകത്തേക്ക് കാണിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു. ഇത് ശാരീരികമായി മാനസികമായി ബുദ്ധിമുട്ടുകൾ നമ്മൾ സൃഷ്ടിക്കാറുണ്ട്.

ഇത്തരം വരണ്ട ചർമം ഉള്ളവർ അത് ആരും കാണാത്ത രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ഇത് അവർക്ക് ഉൾക്കൊള്ളാവുന്നതിന് അപ്പുറമാണ്. നമ്മുടെ ചർമ്മത്തിലെ മുകൾ ഭാഗത്ത് കാണുന്ന ലെയറിലെ ഓയിൽ ഉത്പാദിപ്പിക്കുന്ന കോശങ്ങളും ഗ്രന്ഥികളും ഉണ്ട്. ചില ആളുകളിൽ ഈ ഗ്രന്ഥിയിലും കോശങ്ങളിലും ആഭാവം ഉണ്ടാകുന്നു. ഇതാണ് ഇത്തരത്തിൽ വരൾച്ച ഉണ്ടാക്കുന്നതിന് കാരണമാകുന്നത്.

ഇവയ്ക്ക് പുറമെ മറ്റു കാരണങ്ങൾ മൂലവും ഇത്തരത്തിൽ ഉണ്ടാകുന്നു. അവയിൽ ഏറ്റവും പ്രധാനമായതാണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. നല്ല തണുവുള്ള കാലാവസ്ഥയാണ് എങ്കിൽ ഇത്തരത്തിൽ വരൾച്ച കാണാറുണ്ട്. അതുപോലെതന്നെ സൂര്യതാപം ഏൽക്കുന്നത് വഴിയും ഇത്തരത്തിൽ ഉണ്ടാകുന്നു. ഇവയ്ക്കെല്ലാം പുറമേ ഫേസ് വാഷുകളുടെയും സ്ക്രബ്ബറുകളുടെയും അമിതമായ ഉപയോഗം വഴി ചർമ്മത്തിലെ കോശങ്ങളും നശിക്കുകയും അതുവഴിയും വരൾച്ച ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *