വെറും വയറ്റിൽ ഈ വെള്ളം സ്ഥിരമായി കുടിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ

ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമുന്തിരി. കറുത്ത ചെറിയ ഉണക്കമുന്തിരി ഏവരും കഴിക്കാൻ താല്പര്യപ്പെടുന്നതാണ്. ഇവ പ്രധാനമായും നാം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ആണ് ഉൾപ്പെടുത്താറ്. ഇത് ഡ്രൈ ഫ്രൂട്ട് ആണ്. കാഴ്ചയിൽ അത്രയ്ക്ക് ഭംഗി ഇല്ലെങ്കിലും ഇതിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. നമ്മുടെ വീടുകളിൽ ചിലരെങ്കിലും ഉണക്കമുന്തിരി തലേദിവസം വെള്ളത്തിലിട്ട് പിറ്റേദിവസം രാവിലെ കുടിക്കുന്നത് കണ്ടിട്ടുണ്ടാവും. ഇങ്ങനെ കുടിക്കുന്ന വഴി ഒട്ടനവധി നേട്ടങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

നാം പ്രധാനമായും കൊച്ചു കുട്ടികളിലെ മലബന്ധം തടയാൻ ഇത് കൊടുക്കാറുണ്ട്. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ കൊച്ചുകുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും മലബന്ധം എന്ന അവസ്ഥയെ തടയാൻ ഇതുവഴി കഴിയുന്നു. ഇതിനുമപ്പുറം ഒട്ടനവധി പ്രശ്നങ്ങളിൽ ഇത് സഹായകരമാണ്. ഇന്ന് ഒരുപാട് കണ്ടുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് എല്ലുകളുടെ തേയ്മാനം. എല്ലുകളിലെ ബലക്ഷയമാണ് ഇത്തരം തേയ്മാനങ്ങൾക്ക് കാരണമാകുന്നത്.

ഇത്തരത്തിലുള്ള എല്ലുകളുടെ ബലക്കുറവ് നീക്കുന്നതിനും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഒന്നാണ് ഇത് . ഇതിൽ ഇവയൊക്കെ അനുയോജ്യമായ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് വഴി എല്ലുകളുടെ ബലക്ഷയമോ പല്ലുകളുടെ ബലക്ഷയവും കുറയ്ക്കാൻ സാധിക്കും. കാൽസ്യത്തിലെ പുറമേ ഒട്ടനവധി ധാതുലവണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

ഇവ ഓരോന്നും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഉതകുന്നത് തന്നെയാണ്. അയൺ പൊട്ടാസ്യം കാൽസ്യം എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ അടങ്ങിയതാണ് ഇത്. അതിനാൽ തന്നെ ഉണക്കമുന്തിരി വെള്ളം ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ കരളിനെ ബാധിക്കുന്ന ഒട്ടനവധി രോഗാവസ്ഥകൾ തടയുന്നതിനും ഉണക്കമുന്തിരി വെള്ളം വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *