Uric acid treatment malayalam : ഇന്ന് പൊതുവേ ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്ന രോഗമാണ് യൂറിക്കാസിഡ് പ്രോബ്ലം. ഇത് പണ്ട് പൊതുവേ വളരെ കുറവായിട്ടാണ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ ജീവിത രീതിയിലും ആഹാരരീതിയിലും വന്ന മാറ്റങ്ങൾ ഈ രോഗാവസ്ഥ ഒട്ടുമിക്ക ആളുകളിലും കണ്ടു വരാൻ കാരണമാകുന്നു. ശരീരത്തിലെ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന സാഹചര്യത്തെ ആണ് നമ്മൾ ഹൈപ്പർ യൂറിസേമിയ എന്ന് പറയുന്നത്.
യൂറിക് ആസിഡ് ഒരു നിശ്ചിത അളവിൽ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ഇത് നല്ലൊരു ആന്റിഓക്സൈഡ് തന്നെ ആയിരുന്നാൽ ഇത് ശരിയായ അളവിൽ ശരീരത്തിൽ നിലനിൽക്കുന്നത് ഉപകാരപ്രദമാണ്. എന്നാൽ ഇത് ആ ലെവലിനെക്കാളും കൂടുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നതിന് പകരം ദോഷമാണ് ചെയ്യുക. ഇത് യൂറിനിലൂടെ പുറന്തള്ളപ്പെടുന്ന ഒന്നാണ്.
ഇത് അമിതമായി വർദ്ധിക്കുകയാണെങ്കിൽ ഇത് യൂറിനിലൂടെ പുറന്തല്ലാതെ നമ്മുടെ കൈകളിലും കാലുകളുടെയും വിരലുകളുടെ അഗ്രഭാഗത്ത് ക്രിസ്റ്റൽ ഫോം ആയി ഇത് രൂപം പ്രാപിച്ച് അവിടെ കെട്ടിക്കിടക്കുന്നു . സാധാരണ ഇത് ചെറിയ ജോയിന്റുകളിലാണ് കാണപ്പെടുന്നത്. സാധാരണഗതിയിൽ കയ്യിന്റെ തള്ളവിരലും കാലുകളുടെ വിരലുകളിലും ആണ് ഇത് ക്രിസ്റ്റൽ ഫോമിൽ കാണാൻ സാധിക്കുന്നത്.
ഇത്തരത്തിൽ ഇത് നമ്മുടെയും ചെറിയ ജോയിന്റുകളെ ബാധിക്കുമ്പോൾ അസഹനീയമായ വേദനയുണ്ടാകുകയും അത് മൂലം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നു. ചിലരിൽ യൂറിക്കാസിന്റെ അളവ് കൂടുതലാണെങ്കിലും ഒരുതരത്തിലുള്ള സിംറ്റംസും ഇവരിൽ കാണുന്നില്ല. എന്നാൽ ഇത് വളരെ ദോഷകരവും ശ്രദ്ധിക്കേണ്ടവയും തന്നെയാണ്. ഇത് കൂടുതലായി അമിതഭാരമുള്ളവരിലാണ് കണ്ടുവരുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs