Colon Cancer Malayalam : ഇന്ന് ക്യാൻസർ എന്ന രോഗം നമ്മുടെ സമൂഹത്തെ തന്നെ കാർന്നു തിന്നുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു ക്യാൻസറാണ് കോളോൺ ക്യാൻസർ അഥവാ വൻകുടലിലെ ക്യാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു ക്യാൻസറാണ് ഇത്. ഇത്തരം ക്യാൻസറുകളുടെ അടിസ്ഥാന കാരണമെന്നു പറഞ്ഞത് നമ്മുടെ ജീവിത രീതിയിലുള്ള മാറ്റം തന്നെയാണ്.
നമ്മുടെ ജീവിതരീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം തന്നെ ഈ വൻകുടലിലെ ക്യാൻസറുകളും കൂടിക്കൊണ്ടിരിക്കുകയാണ്. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡ്ഡുകളുടെയും അമിത ഉപയോഗം അമിതഭാരം വ്യായാമ ശീലത്തിന്റെ കുറവ് പ്രോസസ്ഡ് മീറ്റ് റെഡ്മിൽസ് എന്നിവയുടെ അമിത ഉപയോഗം എന്നിവയാണ് ഇത്തരം ക്യാൻസറുകളുടെ പ്രധാന കാരണങ്ങൾ. കൂടാതെ പുകവലി മദ്യപാനം ഉള്ളവരിലും ഈ ക്യാൻസറുകൾ കണ്ടുവരുന്നു.
അതോടൊപ്പം തന്നെ പാരമ്പര്യമായും ഇത്തരം ക്യാൻസറുകൾ വരുന്നതായി കാണാം. ഇത്തരം ക്യാൻസറുകളുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മലബന്ധവും മലത്തിലൂടെ രക്തം പോകുന്നതും ആണ്. ചിലരിൽ ഇത് വയറുവേദനയായും വയറിലെ മുഴയും വിളർച്ചയും ആയി കണ്ടുവരുന്നു. ഈ കൊളോൺ ക്യാൻസറുകള് വർഷങ്ങൾ എടുത്ത് രൂപം കൊള്ളുന്ന ക്യാൻസർ ആയതിനാൽ മുൻകൂട്ടിയുള്ള സ്ക്രീനിങ് വഴി ഇത്. (Colon Cancer Malayalam)
നമുക്ക് കണ്ടെത്താൻ സാധിക്കും. അങ്ങനെ ഒരു പരിധിവരെ നമുക്ക് ഈ ക്യാൻസറിനെ തടയാവുന്നതാണ്. കൊളോണോസ്കോപ്പി എന്നാ സ്ക്രീനിങ് മെത്തേഡ് ആണ് പ്രധാനമായും ഇത്തരം ക്യാൻസറുകളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത്. ഇത് എൻഡോസ്കോപ്പി പോലെ ഒരു ക്യാമറ വയറിനുള്ളിൽ കടത്തി സ്ക്രീൻ ചെയ്യുന്ന മെത്തേഡ് ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Arogyam