Blockage in lungs causes : നമ്മുടെ ജീവൻ നിലനിർത്തുന്നതിന് ഏറ്റവും അത്യാവശ്യമായ ഒരു പ്രക്രിയയാണ് ശ്വസന പ്രക്രിയ. ശ്വസന പ്രക്രിയയിൽ ഒരു സെക്കൻഡിൽ വരെ ഉണ്ടാകുന്ന മാറ്റം നമ്മുടെ ജീവൻ പോകുന്നതിനു വരെ കാരണമാകുന്ന ഒന്നാണ്. ഇത്തരത്തിൽ നമ്മുടെ ശ്വസന പ്രക്രിയ തടസ്സപ്പെടുത്തുന്ന ഒട്ടനവധി രോഗാവസ്ഥകൾ നമ്മളിൽ ഉണ്ട്. ആസ്മ സി ഓ പി ഡി എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്. ഇവ രണ്ടും നമ്മുടെ ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തി ശ്വാസകോശത്തിന് ബ്ലോക്ക് ഉണ്ടാക്കുന്നവയാണ്.ആസ്മ എന്ന് പറയുന്നത് ചെറുപ്പം മുതലേ നമ്മളിലെ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്.
ചിലരിൽ 20 വയസ്സിനു ശേഷവും വരുന്നതായി കാണാറുണ്ട്. സി ഒ പിഡി എന്ന് പറയുന്നത് ക്രോണിക് ഒബ്സ്ട്രിക്കൽസ് പൾമറി ഡിസീസസ് ആണ്. ഇത് കാലക്രമേണ പതുക്കെ ഡെവലപ്പ് ചെയ്തു വരുന്ന ഒരു രോഗത്തെയാണ്. ഇത് കാലക്രമേണ ശ്വാസകോശത്തിൽ തടസ്സമുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. ഈ രോഗവസ്ത കൂടുതലായും 40 വയസ്സിനു ശേഷമാണ് കണ്ടുവരുന്നത്. കൂടുതലായി പുകവലിക്കുന്നവരിൽ ആണ് ഇത് കാണപ്പെടുന്നത്.
ജോലി സംബന്ധമായി പൊടിപടലുകളുമായി നേരിട്ട് ബന്ധപ്പെടുന്നവരിലും പുക ശ്വസിക്കുന്നവരിലും ഇത് കാണപ്പെടുന്നു. സ്ത്രീകളിൽ വിറക് അടുപ്പ് ഉപയോഗിക്കുന്നവരിലും ഇത് കാണപ്പെടുന്നു. ന്യൂമോണിയ ടി ബി എന്നീ രോഗവസ്ഥകൾ വന്നവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പൊടിപടലങ്ങൾ ശ്വസിക്കുന്നതും വിഷപ്പുകകൾ ശ്വസിക്കുന്നതും വഴി കാലക്രമേണ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്.
ആസ്മ എന്ന രോഗാവസ്ഥയിലും സി ഒ പി ഡി എന്ന രോഗാവസ്ഥയിലും ഏകദേശം ഒരേ പോലുള്ള ലക്ഷണങ്ങളാണ് ഉള്ളത് . ശ്വാസംമുട്ട് കോമനായി ഈ രണ്ടു രോഗാവസ്ഥകളിലും കാണുന്നതാണ്. ആസ്മ അവസ്ഥ ഉള്ളവരിൽ രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ മാത്രമാണ് ബുദ്ധിമുട്ടുണ്ടാക്കുക. എന്നാൽ സി ഒ പി ഡി രോഗാവസ്ഥയിൽ ഉള്ളവർക്ക് മരുന്നുകൾ കൊണ്ട് തടഞ്ഞിരുന്നാലും അവരിൽ അമിതമായ കെതപ്പും ശ്വാസംമുട്ടലും സ്ഥിരമായി കാണുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.