ധാരാളം ഔഷധസസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ നാട്. നമ്മുടെ തൊടിയിലും മുറ്റത്തും ധാരാളം ഔഷധഗുണങ്ങൾ സസ്യങ്ങൾ തിങ്ങിനിൽക്കുന്നു. എന്നാൽ ഇവ ഏതാണെന്നും ഇവയുടെ ഗുണങ്ങൾ എന്താണെന്ന് നാം അറിയാതെ പോകുന്നുണ്ട്. തുളസി കറ്റാർവാഴ ആടലോടകം മുയൽച്ചെവി ആര്യവേപ്പ് ബ്രഹ്മി തുടങ്ങി ഒട്ടനവധി ഔഷധസസ്യങ്ങളാണ് നമുക്ക് ചുറ്റുo കാണാൻ കഴിയുന്നത്. ഏതു പ്രദേശത്ത് കാണാൻ കഴിയുന്നതും ഏറ്റവും ഔഷധഗുണങ്ങളും ഉള്ളതുമായ ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഗുണഗണങ്ങൾ എണ്ണി തീരാവുന്നതിനും അപ്പുറമാണ്.
നമ്മുടെ പല്ലുകളുടെ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും എല്ലാം നാം ആര്യവേപ്പ് ഉപയോഗിക്കാറുണ്ട്. ആര്യവേപ്പിന്റെ ഇല കായ തണ്ട് എന്നിങ്ങനെ മുഴുവനും നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഉതുകുന്ന ഒന്നാണ് . ആര്യവേപ്പിന്റെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയോ ഇല അരച്ച് കഴിക്കുകയോ ചെയ്യുന്നത് വഴി നമ്മളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുന്നു.
ആര്യവേപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം വായ്കൊള്ളുന്നതു മൂലം നമ്മുടെ വായിൽ ഉള്ള എല്ലാം മുറിവുകളും നീങ്ങുന്നതിനും അതോടൊപ്പം മോണകളുടെയും പല്ലുകളെയും സംരക്ഷത്തിനും കാരണമാകുന്നു. കൂടാതെ ആരുവേപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തതിനുശേഷം തല കഴുകുകയാണെങ്കിൽ മുടി വളരുന്നതിനും മുടിയിലെ താരൻ പേൻ എന്നിവ നീങ്ങുന്നതിനും ഉത്തമമാണ്.
ആര്യവേപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് കുളിക്കുകയാണെങ്കിൽ നമ്മുടെ ത്വക്കുകളിൽ ഉണ്ടാകുന്ന പല രീതിയിലുള്ള രോഗാവസ്ഥകൾ തടയാൻ സാധിക്കും. പഴുതാര തേരട്ട തേൾ എന്നിവ അരിച്ചിട്ടുണ്ടാകുന്ന ത്വക്കിലെ രോഗാവസ്ഥകൾ നീക്കം ചെയ്യാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കൂടാതെ തക്കാളിപ്പനി ചിക്കൻപോക്സ് എന്നീ പകർച്ചവ്യാധികൾ വന്നവരിൽ ഈ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വഴിയും അവ നീങ്ങുകയും ശാരീരിക വേദനകൾക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.